കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സംബന്ധിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായും മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രി സംസാരിച്ചു

August 15th, 12:12 pm

കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹയുമായും മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ളയുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംസാരിച്ചു.

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരോട് പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു; സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി

August 14th, 04:55 pm

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ദുരന്തബാധിതർക്ക് സമയബന്ധിതമായി സഹായം എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകി.

കിഷ്ത്വാറിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ;

August 31st, 08:52 am

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ വാഹനാപകടത്തിൽ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ദേശീയ പഞ്ചായത്തിരാജ് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 24-ന് പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും

April 23rd, 11:23 am

ദേശീയ പഞ്ചായത്തീ രാജ് ദിനാലോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 24 ന് രാവിലെ 11:30 ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുകയും രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്യുകയും ചെയ്യും. സാംബ ജില്ലയിലെ പള്ളി പഞ്ചായത്ത് അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, ഏകദേശം 20,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അമൃത് സരോവര്‍ മുന്‍കൈയ്ക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. അതിനുശേഷം, വൈകുന്നേരം 5 മണിക്ക്, മുംബൈയില്‍ നടക്കുന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ആദ്യ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.

കിഷ്ത്വാറിലെ വാഹനാപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

February 03rd, 08:25 pm

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വാഹനാപകടത്തെ തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു: പ്രധാനമന്ത്രി

July 28th, 12:38 pm

കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്‍മെന്റ് സ്ഥിതിഗതി കൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.