അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 21st, 04:25 pm
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും ഇവിടുത്തെ നിങ്ങളുടെ പ്രതിനിധിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികളേ, ഞങ്ങളെ അനുഗ്രഹിക്കാനായി ഇത്ര വലിയ സംഖ്യയിൽ എത്തിച്ചേർന്ന എന്റെ സഹോദരീസഹോദരന്മാരെ, പന്തലിനുള്ളിലുള്ളതിനേക്കാൾ കൂടുതൽ ആളുകളെ ഞാൻ പുറത്തുകാണുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് തറക്കല്ലിട്ടു
December 21st, 12:00 pm
അസമിലെ ദിബ്രുഗഢിലുള്ള നംരൂപിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. ഈ ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചാവോലുങ് സുഖാഫയെയും മഹാവീർ ലചിത് ബർഫുകനെയും പോലുള്ള മഹാരഥന്മാരുടെ മണ്ണാണിതെന്ന് അനുസ്മരിച്ചു. ഭീംബർ ദെയുരി, ഷഹീദ് കുശാൽ കുൻവാർ, മോറൻ രാജാവ് ബോദൗസ, മാലതി മെം, ഇന്ദിര മിരി, സ്വർഗദിയോ സർബാനന്ദ സിംഗ്, വീര നായിക സതി സാധനി എന്നിവരുടെ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. വീര്യത്തിന്റെയും ത്യാഗത്തിന്റെയും ഈ മഹത്തായ അസമിലെ ഉജാനി എന്ന പവിത്രമായ മണ്ണിന് മുന്നിൽ താൻ ശിരസ്സ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
December 05th, 02:00 pm
ഇന്ന് 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിലേക്ക് പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധം നിരവധി ചരിത്ര നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദർശനം. കൃത്യം 25 വർഷം മുമ്പ്, പ്രസിഡന്റ് പുടിൻ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിട്ടു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, 2010 ൽ, നമ്മുടെ പങ്കാളിത്തം പ്രത്യേകവും സവിശേഷ പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു.PM Modi’s remarks during the joint press meet with Russian President Vladimir Putin
December 05th, 01:50 pm
PM Modi addressed the joint press meet with President Putin, highlighting the strong and time-tested India-Russia partnership. He said the relationship has remained steady like the Pole Star through global challenges. PM Modi announced new steps to boost economic cooperation, connectivity, energy security, cultural ties and people-to-people linkages. He reaffirmed India’s commitment to peace in Ukraine and emphasised the need for global unity in the fight against terrorism.പ്രധാനമന്ത്രി ഓഗസ്റ്റ് 2-ന് വാരാണസി സന്ദർശിക്കും
July 31st, 06:59 pm
ഓഗസ്റ്റ് 2 ന് രാവിലെ 11 മണിയോടെ ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.പുതിയ ഗവണ്മെന്റിന്റെ ആദ്യ തീരുമാനം വെളിപ്പെടുത്തുന്നത് കർഷകക്ഷേമത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത
June 10th, 12:06 pm
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുടെ 17-ാം ഗഡു വിതരണത്തിന് അനുമതി നൽകുന്ന ഫയലിൽ. ഇത് 9.3 കോടി കർഷകർക്കു ഗുണം ചെയ്യും. 20,000 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്.