ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ രാമേശ്വര്‍ മുതല്‍ പാരദീപ് വരെ (രണ്ട് പാക്കേജുകളിലായി ആകെ 163.18 കിലോമീറ്റര്‍ നീളമുള്ള തീരദേശ ഹൈവേയുടെ ഭാഗം) പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 03rd, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി, ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (എച്ച്എഎം) പ്രകാരം രണ്ട് പാക്കേജുകള്‍ക്ക് കീഴില്‍ രാമേശ്വറില്‍ നിന്ന് പാരദീപിലേക്ക് പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് ഇന്ന് അംഗീകാരം നല്‍കി. മൊത്തം 160.18 കിലോമീറ്റര്‍ നീളവും 8300.79 കോടി രൂപയുടെ മൂലധന ചെലവുമുള്ളതാണ് ഇത്.