ദേശീയ കായിക ദിനത്തിൽ ബിഹാറിലെ രാജ്ഗിറിൽ ആരംഭിക്കുന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025 ന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 28th, 09:33 pm
ബിഹാറിലെ ചരിത്രനഗരമായ രാജ്ഗിറിൽ നാളെ, ഓഗസ്റ്റ് 29 ന്, ആരംഭിക്കുന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025 ന് മുന്നോടിയായി, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും, താരങ്ങൾക്കും, ഉദ്യോഗസ്ഥർക്കും, ഏഷ്യയിലുടനീളമുള്ള ആരാധകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു.The government is focusing on modernizing the sports infrastructure in the country: PM Modi at Khelo India Youth Games
May 04th, 08:16 pm
PM Modi addressed the inaugural ceremony of 7th Khelo India Youth Games. He extended his best wishes to all the players, emphasizing that sports in India is now evolving into a distinct cultural identity. “As India's sporting culture grows, so will the country's soft power on the global stage”, said PM Modi, underscoring the significance of the Khelo India Youth Games for the nation's youth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
May 04th, 08:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കായികതാരങ്ങളെയും പരിശീലകരെയും സ്റ്റാഫ് അംഗങ്ങളെയും അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യമെമ്പാടുമുള്ള കളിക്കാർ അസാധാരണമായ കഴിവുകളും ദൃഢനിശ്ചയവും പ്രകടിപ്പിച്ചതായി പറഞ്ഞു. അവരുടെ സമർപ്പണവും കഠിനാധ്വാനവും എടുത്തുകാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ കായികചൈതന്യത്തിന് അവർ നൽകിയ സംഭാവനകൾ പരാമർശിച്ചു. കായികതാരങ്ങളുടെ ശ്രദ്ധേയമായ കഴിവുകൾക്കും പ്രതിജ്ഞാബദ്ധതയ്ക്കും ഊന്നൽ നൽകിയ പ്രധാനമന്ത്രി, കായികരംഗത്തോടുള്ള അവരുടെ അഭിനിവേശവും മികവിനായുള്ള നിരന്തരമായ പരിശ്രമവും രാജ്യത്തിന്റെ അഭിമാനമുയർത്തുന്നുവെന്നും വ്യക്തമാക്കി. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.The National Games are a celebration of India's incredible sporting talent: PM Modi in Dehradun
January 28th, 09:36 pm
PM Modi during the 38th National Games inauguration in Dehradun addressed the nation's youth, highlighting the role of sports in fostering unity, fitness, and national development. He emphasized the government's efforts in promoting sports, the importance of sports infrastructure, and India's growing sports economy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു
January 28th, 09:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, യുവാക്കളുടെ ഊർജത്താൽ ദീപ്തമാണ് ഇന്ന് ഉത്തരാഖണ്ഡെന്ന് അദ്ദേഹം പറഞ്ഞു. ബാബ കേദാർനാഥ്, ബദരീനാഥ്, ഗംഗാമാതാവ് എന്നിവരുടെ അനുഗ്രഹത്തോടെയാണ് 38-ാം ദേശീയ ഗെയിംസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് രൂപീകൃതമായതിന്റെ 25-ാം വർഷമാണിതെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തുടനീളമുള്ള യുവാക്കൾ ഈ യുവസംസ്ഥാനത്ത് കഴിവുകൾ പ്രകടിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്നതിന്റെ മനോഹരമായ ചിത്രമാണ് ഈ പരിപാടി പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസിന്റെ ഈ പതിപ്പിൽ നിരവധി പ്രാദേശിക കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, പരിസ്ഥിതിസൗഹൃദസാമഗ്രികളുടെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ‘ഗ്രീൻ ഗെയിംസ്’ എന്നതാണ് ഈ ഗെയിംസിന്റെ പ്രമേയമെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച അദ്ദേഹം, ട്രോഫികളും മെഡലുകളും പോലും ഇ-മാലിന്യങ്ങൾ കൊണ്ടാണ് നിർമിച്ചതെന്നും ഓരോ മെഡൽ ജേതാവിന്റെയും പേരിൽ ഒരു മരം നട്ടുപിടിപ്പിക്കുമെന്നും അത് മികച്ച സംരംഭമാണെന്നും പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇത്രയും മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് ഗവണ്മെന്റിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.മൻ കീ ബാത്ത് 2024 ജനുവരി
January 28th, 11:30 am
നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 06:33 pm
തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അനുരാഗ് താക്കൂര്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക്, തമിഴ്നാട് ഗവണ്‍മെന്റിലെ മന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ വന്നെത്തിയ എന്റെ യുവ സുഹൃത്തുക്കളേ,പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു
January 19th, 06:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. രണ്ട് കായികതാരങ്ങള്‍ കൈമാറിയ ഗെയിംസിന്റെ ദീപശിഖ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചു. 13-ാം ഖേലോ ഇന്ത്യാ ഗെയിംസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2024നു തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ ഒത്തുകൂടിയവർ യുവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം അത് കായിക ലോകത്ത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഊര്‍ജമുള്ള പുതിയ ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ ഒരുമിച്ച്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ യഥാര്‍ഥ ചൈതന്യം പ്രദര്‍ശിപ്പിക്കുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്നേഹനിർഭരരായ ജനങ്ങൾ, മനോഹരമായ തമിഴ് ഭാഷ, അതിന്റെ സംസ്‌കാരം, പാചകരീതി എന്നിവ കായികതാരങ്ങള്‍ക്ക് സ്വന്തം വീട്ടിലേന്നതുപോലെ അനുഭവപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ ആതിഥേയത്വം എല്ലാ ഹൃദയങ്ങളെയും കീഴടക്കുമെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവിടെ സൃഷ്ടിക്കുന്ന പുതിയ സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.