ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 23rd, 10:10 pm
വേൾഡ് ലീഡേഴ്‌സ് ഫോറത്തിലേക്ക് വന്ന എല്ലാ അതിഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഫോറത്തിനായി തിരഞ്ഞെടുത്ത സമയം വളരെ മികച്ചതാണ്, അതിനാൽ ഞാൻ അതിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ ആഴ്ച, ഞാൻ ചെങ്കോട്ടയിൽ നിന്നുള്ള അടുത്ത തലമുറ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ചു, ഇപ്പോൾ ആ മനോഭാവത്തിന് ശക്തി വർധിപ്പിക്കുന്ന ഒന്നായി ഈ ഫോറം പ്രവർത്തിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു
August 23rd, 05:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ലോക നേതൃ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിന്റെ സമയം വളരെ യുക്തിസഹമാണ് എന്ന് പരാമർശിച്ച ശ്രീ മോദി, ഈ സമയോചിത സംരംഭത്തിന് സംഘാടകരെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച ചുവപ്പുകോട്ടയിൽ നിന്ന് അടുത്തതലമുറ പരിഷ്കാരങ്ങളെക്കുറിച്ച് താൻ സംസാരിച്ചതായും ഈ വേദി ഇപ്പോൾ ആ ചൈതന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ
August 15th, 03:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനമായ ഇന്നു ഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. 103 മിനിറ്റു നീണ്ട ശ്രീ മോദിയുടെ അഭിസംബോധന ചെങ്കോട്ടയിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗമായിരുന്നു, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന നേട്ടത്തിനായുള്ള ധീരമായ രൂപരേഖ അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുകാട്ടി.79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
August 15th, 07:00 am
ഈ മഹത്തായ സ്വാതന്ത്ര്യോത്സവം നമ്മുടെ ജനങ്ങളുടെ 140 കോടി പ്രതിജ്ഞകളുടെ ആഘോഷമാണ്. ഈ സ്വാതന്ത്ര്യോത്സവം കൂട്ടായ നേട്ടങ്ങളുടെ, അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ ഹൃദയങ്ങൾ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. രാഷ്ട്രം തുടർച്ചയായി ഐക്യത്തിന്റെ ചൈതന്യത്തിനു കരുത്തുപകരുകയാണ്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമികളിലും ഹിമാലയൻ കൊടുമുടികളിലും കടൽത്തീരങ്ങളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ അലയടിക്കുന്നു. എല്ലായിടത്തും ഒരേ പ്രതിധ്വനി, ഒരേ ഹർഷാരവം: നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ട മാതൃരാജ്യത്തിനായുള്ള വാഴ്ത്തലുകൾ.India celebrates 79th Independence Day
August 15th, 06:45 am
PM Modi, in his address to the nation on the 79th Independence day paid tribute to the Constituent Assembly, freedom fighters, and Constitution makers. He reiterated that India will always protect the interests of its farmers, livestock keepers and fishermen. He highlighted key initiatives—GST reforms, Pradhan Mantri Viksit Bharat Rozgar Yojana, National Sports Policy, and Sudharshan Chakra Mission—aimed at achieving a Viksit Bharat by 2047. Special guests like Panchayat members and “Drone Didis” graced the Red Fort celebrations.2047 ലെ വികസിത ഇന്ത്യയിലേക്കുള്ള പാത സ്വാശ്രയത്വത്തിലൂടെയാണ് കടന്നു പോകുന്നത്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 27th, 11:30 am
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.