2025-26 റാബി സീസണിലെ ഫോസ്ഫേറ്റ്, പൊട്ടാസ്യം വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി നിരക്കുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി
October 28th, 03:14 pm
2025-26 ലെ റാബി സീസണിലെ (01.10.2025 മുതൽ 31.03.2026 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (P&K) വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള വളം വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 2025-26 ലെ റാബി സീസണിലേക്കുള്ള താൽക്കാലിക ബജറ്റ് ആവശ്യകത ഏകദേശം 37,952.29 കോടി രൂപയാണ്. ഇത് 2025 ലെ ഖാരിഫ് സീസണിലെ ബജറ്റ് ആവശ്യകതയേക്കാൾ ഏകദേശം 736 കോടി രൂപ കൂടുതലാണ്.ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 07th, 09:20 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. സൗമ്യ സ്വാമിനാഥൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; സ്വാമിനാഥൻ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു - അവർക്കും എന്റെ ആദരപൂർവ്വകമായ ആശംസകൾ നേരുന്നു. കൂടാതെ ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞരേ, മറ്റ് വിശിഷ്ടാതിഥികളേ,മഹതികളേ,മാന്യരേ!എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
August 07th, 09:00 am
ന്യൂഡൽഹിയിലെ ICAR PUSAയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രൊഫസർ എം.എസ്. സ്വാമിനാഥന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഏതൊരു യുഗത്തിനും അതീതമായ സംഭാവനകൾ നൽകിയ ഒരു ദീർഘവീക്ഷകനെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്വാമിനാഥൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഫസർ സ്വാമിനാഥൻ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വരും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ നയങ്ങളെയും മുൻഗണനകളെയും നയിക്കുന്ന ഒരു അവബോധം പ്രൊഫസർ സ്വാമിനാഥൻ ഉണർത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
July 16th, 02:51 pm
2025-26 മുതൽ ആറ് വർഷത്തേക്ക് 100 ജില്ലകളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. നിതി ആയോഗിന്റെ ആസ്പിരേഷണൽ ജില്ലാ പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൃഷിയിലും അനുബന്ധ മേഖലകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.Peace, security, education and development will reach every village without any hindrance: PM Modi in Karakat, Bihar
May 30th, 11:29 am
PM Modi laid the foundation and dedicated projects worth ₹48,520 crore in Karakat, Bihar, calling it a step towards fast-tracking the state’s development. He paid tribute to Bihar’s cultural roots, honoured the strength of Indian women, and reaffirmed India’s resolve by highlighting swift justice after the Pahalgam attack.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
May 30th, 10:53 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഇന്ന് തറക്കല്ലിട്ടു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ പുണ്യഭൂമിയിൽനിന്നു ബിഹാറിന്റെ വികസനം ത്വരിതപ്പെടുത്താനുള്ള ഭാഗ്യം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ 48,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. തന്നെ അനുഗ്രഹിക്കാൻ എത്തിയ വലിയ ജനക്കൂട്ടത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ബിഹാറിനോടുള്ള അവരുടെ വാത്സല്യത്തിനും സ്നേഹത്തിനും അഗാധമായ നന്ദി രേഖപ്പെടുത്തി. അവരുടെ പിന്തുണ എപ്പോഴും താൻ ഏറ്റവും വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു.India must not only fulfill its own needs but also emerge as a global food supplier: PM Modi
May 29th, 06:45 pm
The Prime Minister Shri Narendra Modi addressed the Viksit Krishi Sankalp Abhiyan via video conferencing today. Delivering his remarks on the occasion, he remarked that the launch of the Viksit Krishi Sankalp Abhiyan as a significant initiative for farmers and an unique effort to support agricultural development.വികസിത് കൃഷി സങ്കല്പ് അഭിയാനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
May 29th, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വികസിത് കൃഷി സങ്കല്പ് അഭിയാനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ തന്റെ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, വികസിത് കൃഷി സങ്കല്പ് അഭിയാന്റെ സമാരംഭം കർഷകർക്കുള്ള ഒരു സുപ്രധാന സംരംഭമാണെന്നും കാർഷിക വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു അതുല്യമായ ശ്രമമാണെന്നും അഭിപ്രായപ്പെട്ടു. മൺസൂൺ അടുക്കുകയും ഖാരിഫ് സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യുമ്പോൾ, അടുത്ത 12 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ, ശാസ്ത്രജ്ഞർ, വിദഗ്ധർ, ഉദ്യോഗസ്ഥർ, പുരോഗമന കർഷകർ എന്നിവരടങ്ങുന്ന 2000 ടീമുകൾ 700ലധികം ജില്ലകളിലൂടെ സഞ്ചരിച്ച് ഗ്രാമങ്ങളിലെ ദശലക്ഷക്കണക്കിന് കർഷകരിലേക്ക് എത്തിച്ചേരുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെ അംഗീകരിച്ചുകൊണ്ട്, എല്ലാ കർഷകർക്കും ഈ ടീമുകളിലെ പങ്കാളികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.ഖാരിഫ് വിളകളുടെ 2025-26 വിപണനകാലയളവിലെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
May 28th, 03:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയോഗം ഖാരിഫ് വിളകളുടെ 2025-26 വിപണനകാലയളവിലെ കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിന് അംഗീകാരം നൽകി. 14 ഖാരിഫ് വിളകൾക്കുള്ള MSP വർധനയ്ക്കാണ് അംഗീകാരമേകിയത്.Together we are working towards building an India where farmers are prosperous and empowered: PM Modi
March 01st, 01:00 pm
PM Modi addressed the post-budget webinar on agriculture and rural prosperity, emphasizing stakeholders' crucial role in implementing Budget announcements. He highlighted schemes like PM-Kisan, the PM Dhan Dhaanya Krishi Yojana, and efforts to boost pulse production. Stressing innovation, nutrition, and fisheries growth, he urged collaboration to strengthen the rural economy and empower farmers.കൃഷിയും ഗ്രാമീണമേഖലയിലെ അഭിവൃദ്ധിയും എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
March 01st, 12:30 pm
കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പരിപാടിയിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു. നയങ്ങളിലെ തുടർച്ചയും വികസിത് ഭാരതിനായുള്ള പുതിയ വിശാല കാഴ്ചപ്പാടും പ്രകടമാക്കുന്ന ഈ ബജറ്റ് ഗവൺമെന്റിന്റെ മൂന്നാമത്തെ ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി. ബജറ്റിന് മുൻപ് എല്ലാ പങ്കാളികളിൽ നിന്നും വിലപ്പെട്ട ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും ലഭിച്ചിരുന്നുവെന്നതും അവ വളരെ സഹായകരമായിരുന്നുവെന്നതും അദ്ദേഹം അംഗീകരിച്ചു. ഈ ബജറ്റ് കൂടുതൽ ഫലപ്രദമാക്കുന്നതിൽ പങ്കാളികളുടെ ഇടപെടൽ കൂടുതൽ നിർണ്ണായകമായിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.2024-25 വിപണനകാലയളവിൽ ഖാരിഫ് വിളകൾക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 19th, 09:14 pm
2024-25 വിപണനകാലയളവിൽ അനുശാസിക്കുന്ന എല്ലാ ഖാരിഫ് വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.2024 ഖാരിഫ് കാലയളവിൽ (01.04.2024 മുതൽ 30.09.2024 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസിക് (P&K) വളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്കും NBS പദ്ധതിക്കുകീഴിൽ 3 പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്തുന്നതിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
February 29th, 04:28 pm
2024 ഖാരിഫ് കാലയളവിൽ (01.04.2024 മുതൽ 30.09.2024 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസിക്ക് (P&K) പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ള സബ്സിഡി (NBS) നിരക്കു നിശ്ചയിക്കുന്നതിനും എൻബിഎസ് പദ്ധതിക്കു കീഴിൽ 3 പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള രാസവളം വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2024 ഖാരിഫ് കാലയളവിലേക്കുള്ള ബജറ്റ് ആവശ്യകത ഏകദേശം 24,420 കോടി രൂപയായിരിക്കും.കുറഞ്ഞ താങ്ങുവില വർധനയെ കർഷകർ സ്വാഗതം ചെയ്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
June 09th, 08:33 pm
ഖാരിഫ് വിളകൾക്ക് കുറഞ്ഞ താങ്ങുവില വർധിപ്പിക്കാനുള്ള സമീപകാല മന്ത്രിസഭാ തീരുമാനത്തെ കർഷകർ സ്വാഗതം ചെയ്യുന്ന ദൂരദർശൻ ന്യൂസിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.2023-24 വിപണന സീസണില്‍ ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 07th, 05:35 pm
എല്ലാ നിര്‍ബന്ധിത ഖാരിഫ് വിളകള്‍ക്കും 2023-24 വിപണന സീസണില്‍ മിനിമം താങ്ങുവില (എം.എസ്.പി) വര്‍ദ്ധിപ്പിക്കുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി.സി.ഇ.എ) അംഗീകാരം നല്‍കി.ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആഗോള നിക്ഷേപക ഉച്ചകോടി 2023 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 10th, 11:01 am
ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗ ശ്രീ രാജ്‌നാഥ് സിംഗ് ജിയുടെ പ്രതിനിധിയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, എല്ലാ മന്ത്രിമാരും യുപി, വ്യവസായത്തിലെ ബഹുമാനപ്പെട്ട അംഗങ്ങളേ , ആഗോള നിക്ഷേപകരേ , നയ നിർമ്മാതാക്കളേ , കോർപ്പറേറ്റ് നേതാക്കളേ ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്ന മഹതികളെ മാന്യന്മാരേ !ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023 ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 10th, 11:00 am
ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു. ആഗോള വ്യാപാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഇന്‍വെസ്റ്റ് യു.പി 2.0യുടെ സമാരംഭം കുറിയ്ക്കലും പരിപാടിയില്‍ അദ്ദേഹം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സുപ്രധാന നിക്ഷേപ ഉച്ചകോടിയാണ് ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023. വ്യാപാര അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ആശയരൂപീകരണത്തിനുള്ള വിദഗ്ധസംഘങ്ങള്‍, നേതാക്കള്‍ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും. പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ പ്രധാനമന്ത്രി നോക്കി കാണുകയും ചെയ്തു.2022-23 വിപണന സീസണില്‍ ഖാരിഫ് വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്ര മന്ത്രിസഭാസമിതി അംഗീകരിച്ചു
June 08th, 05:30 pm
2022-23 വിപണന സീസണില്‍ അനുശാസിതമായ എല്ലാ ഖാരിഫ് വിളകകളുടെയും കുറഞ്ഞ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.ഛത്തിസ്ഗഡിലെ റായ്പ്പൂരില്‍ പുതിയ 35 ഇനം അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം നമസ്‌കാര്‍ ജി
September 28th, 11:01 am
കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിംങ് തോമര്‍, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ശ്രീ ഭൂപേഷ് ബാഗേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പുരുഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, ഛത്തിസ്ഗഡ് മുന്‍ മുഖ്യമന്ത്രി ശ്രീ രമണ്‍സിംങ് ജി, ഛത്തിസ്ഗഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ധരം ലാര്‍ കൗശിക് ജി, വൈസ് ചാന്‍സലര്‍മാരെ, ഡയറക്ടര്‍മാരെ, കാര്‍ഷിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞ സഹപ്രവര്‍ത്തകരെ, കൃഷിക്കാരായ എന്റെ സഹോദരി സഹോദരന്മാരെ,സവിശേഷ സ്വഭാവഗുണങ്ങളുള്ള 35 വിള ഇനങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
September 28th, 11:00 am
സവിശേഷ സ്വഭാവഗുണങ്ങളുള്ള 35 വിള ഇനങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. റായ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്‌ട്രെസ് മാനേജ്‌മെന്റിനായി പുതുതായി നിര്‍മ്മിച്ച ക്യാമ്പസും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കാര്‍ഷിക സര്‍വകലാശാലകള്‍ക്കുള്ള ഹരിത ക്യാമ്പസ് അവാര്‍ഡും പ്രധാനമന്ത്രി വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നൂതന രീതികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന കര്‍ഷകരുമായും സംവദിച്ചു.