മധ്യപ്രദേശിലെ NH-347B ദേശീയപാതാ വികസനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഹൈബ്രിഡ് ആനുവിറ്റി മോഡിൽ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷൻ രണ്ടുവരിപ്പാതയായും ദേശ്ഗാവ്-ജുൽവാനിയ സെക്ഷൻ നാലുവരിപ്പാതയായും വികസിപ്പിക്കും
June 03rd, 03:29 pm
മധ്യപ്രദേശിലെ ദേശീയപാത 347B-യുടെ (NH-347B) ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷനിലെ നിലവിലുള്ള ഇന്റർമീഡിയറ്റ് ലൈൻ പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ടുവരിപ്പാതയായി (125.01 കി.മീ) നവീകരിക്കുന്നതിനും ഇതേ ദേശീയപാതയിലെ ദേശ്ഗാവ്-ജുൽവാനിയ സെക്ഷനിലെ നിലവിലുള്ള രണ്ടുവരിപ്പാത 108.643 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) ഇന്ന് അംഗീകാരം നൽകി. 4,415.60 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ഹൈബ്രിഡ് ആനുവിറ്റി മോഡിലാണ് നടപ്പിലാക്കുന്നത്.മധ്യപ്രദേശിലെ ഖണ്ഡ്വയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
October 02nd, 11:36 pm
മധ്യപ്രദേശിലെ ഖണ്ഡ്വയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് PMNRFൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.