വാരാണസിയിൽ നിന്ന് നാല് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 08th, 08:39 am
ഉത്തർപ്രദേശിന്റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറ പാകിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അശ്വിനി വൈഷ്ണവ് ജി; സാങ്കേതികവിദ്യ വഴി എറണാകുളത്ത് നിന്ന് നമ്മോടൊപ്പം ചേരുന്ന കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ജി; കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സുരേഷ് ഗോപി ജി, ജോർജ് കുര്യൻ ജി; കേരളത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും; ഫിറോസ്പൂരിൽ നിന്നും പങ്കുചേരുന്ന കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകനും പഞ്ചാബ് നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു ജി; അവിടെയുള്ള എല്ലാ ജനപ്രതിനിധികളും; ലഖ്‌നൗവിൽ നിന്ന് പങ്കുചേരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി; മറ്റ് വിശിഷ്ടാതിഥികളേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാരാണസിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
November 08th, 08:15 am
ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുകൊണ്ട് രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.Ken-Betwa Link Project will open new doors of prosperity in Bundelkhand region: PM in Khajuraho, MP
December 25th, 01:00 pm
PM Modi inaugurated and laid the foundation stone of multiple development projects in Khajuraho. Highlighting that Shri Vajpayee's government in the past had seriously begun addressing water-related challenges, but were sidelined after 2004, the PM stressed that his government was now accelerating the campaign to link rivers across the country. He added that the Ken-Betwa Link Project is about to become a reality, opening new doors of prosperity in the Bundelkhand region.മധ്യപ്രദേശിലെ ഖജുരാഹോയില്‍ കെന്‍-ബെത്വ നദി ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
December 25th, 12:30 pm
മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഇന്ത്യയിലെയും ലോകത്തെയും ക്രിസ്ത്യന്‍ സമൂഹത്തിലെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രൂപീകൃതമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കാര്യം അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി അതിനു മധ്യപ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കിയതിനൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപ്രസിദ്ധമായ കെന്‍-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി, ദൗധന്‍ അണക്കെട്ട്, മധ്യപ്രദേശിലെ ആദ്യ സൗരോര്‍ജ പദ്ധതിയായ ഓംകാരേശ്വര്‍ ഫ്‌ളോട്ടിങ് സൗരോര്‍ജ പദ്ധതി എന്നിവയ്ക്ക് ഇന്ന് തറക്കല്ലിട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി. അതിന് അദ്ദേഹം മധ്യപ്രദേശിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.