പ്രധാനമന്ത്രി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും
April 23rd, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും. അദ്ദേഹം മധുബനിയിലേക്ക് പോകുകയും രാവിലെ 11:45 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. 13,480 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാജ്യത്തിന് സമർപ്പിക്കലും നിര്‍വ്വഹിക്കുന്ന അദ്ദേഹം, ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.