ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

October 04th, 10:45 am

കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്കു തുടക്കംകുറിച്ച്, കൗശൽ ദീക്ഷാന്ത് സമാരോഹിനെ അഭിസംബോധന ചെയ്തു

October 04th, 10:29 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭ​വനിൽ ഇന്നു നടന്ന കൗശൽ ദീക്ഷാന്ത് സമാരോഹിൽ 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ഐടിഐകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും, ബിഹാറിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഐടിഐ വിദ്യാർത്ഥികൾക്കായി വലിയ തോതിലുള്ള ബിരുദദാനച്ചടങ്ങുകൾ സംഘടിപ്പിക്കുന്ന പുതിയ പാരമ്പര്യം ഗവണ്മെന്റ് കൊണ്ടുവന്നതായി അനുസ്മരിച്ചു. ആ പാരമ്പര്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്നത്തെ സന്ദർഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തുടനീളം സിവിൽ മേഖലയിൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 01st, 03:43 pm

വർദ്ധിച്ചുവരുന്ന കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം സിവിൽ മേഖലയിൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഒമ്പത് വർഷ കാലയളവിൽ നിർമാണം പൂർത്തിയാക്കുന്ന നിലയിൽ, 2026-27 മുതൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏകദേശം 5862.55 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2585.52 കോടി രൂപയുടെ മൂലധനച്ചെലവും 3277.03 കോടി രൂപയുടെ പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു. ആദ്യമായി, NEP 2020 ലെ മാതൃകാ സ്കൂളുകൾ എന്ന നിലയിൽ, ഈ 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ബാൽവാടികകൾ അനുവദിച്ചിട്ടുണ്ട്, അതായത് 3 വർഷത്തെ അടിസ്ഥാന ഘട്ടം (പ്രീ-പ്രൈമറി).

രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും അംഗീകാരം

December 06th, 08:01 pm

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി, രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നതിന് അംഗീകാരം നൽകി. കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും മന്ത്രിസഭാസമിതി അംഗീകാരം നൽകി. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിച്ചത് കൊണ്ടാണ് കേന്ദ്ര വിദ്യാലയ പദ്ധതിക്ക് (കേന്ദ്രമേഖലാപദ്ധതി) കീഴിലുള്ള എല്ലാ ക്ലാസുകളിലും രണ്ട് അധിക വിഭാഗങ്ങൾ ചേർക്കുന്നത്. ഈ 86 കേന്ദ്രീയ വിദ്യാലയങ്ങളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയ കുടുംബത്തിന്റെ വജ്രജൂബിലിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

December 15th, 05:24 pm

കേന്ദ്രീയ വിദ്യാലയത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.