ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ കെയ്‌സായ് ദോയുകായ് പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
March 27th, 08:17 pm
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനായി കെയ്‌സായ് ദോയുകായ് (ജപ്പാൻ അസോസിയേഷൻ ഓഫ് കോർപ്പറേറ്റ് എക്‌സിക്യൂട്ടീവ്‌സ്) ചെയർപേഴ്‌സൺ ശ്രീ തകേഷി നിനാമിയുടെയും 20 വ്യവസായ പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ സ്വീകരിച്ചു.