NH(O)-ക്ക് കീഴിൽ, ഉത്തർപ്രദേശിലെ ദേശീയപാത-19-നും വാരാണസി റിംഗ് റോഡിനും ഇടയിൽ ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ, 14,447.64 കോടി രൂപ മൊത്തം മൂലധനച്ചെലവിൽ 6 വരി ഗ്രീൻഫീൽഡ് എലിവേറ്റഡ് കോറിഡോർ, റാംപുകൾ/ലൂപ്പുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ വികസിപ്പിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.
July 15th, 04:53 pm
ഉത്തർപ്രദേശിലെ വാരാണസി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, ദേശീയപാത-19-നും (NH-19) വാരാണസി റിംഗ് റോഡിനും ഇടയിൽ ഗംഗാനദിയുടെ തീരത്തുകൂടിയുള്ള കണക്റ്റിവിറ്റിയോടെ ഒരു ലിങ്ക്/കണക്റ്റർ ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി ഇന്ന് അംഗീകാരം നൽകി.ആറ് വരികളുള്ള എലിവേറ്റഡ് മെയിൻ കാരിയേജ്വേ, കേബിളിൽ താങ്ങിനിർത്തുന്ന ഒരു മാതൃകാ പാലം, ഒരു എക്സ്ട്രാഡോസ്ഡ് (extradosed) ഫൂട്ട് ഓവർ ബ്രിഡ്ജ് കം മേജർ ബ്രിഡ്ജ്, ലൂപ്പുകൾ, റാംപുകൾ, ലിങ്ക് റോഡുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെടുന്ന 46.039 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) ആണ് നടപ്പിലാക്കുന്നത്.ഏപ്രിൽ 28-29 തീയതികളിൽ പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
April 26th, 03:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 28-29 തീയതികളിൽ ഉത്തർപ്രദേശ് സന്ദർശിക്കും. ഏപ്രിൽ 28 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും, അവിടെ വാരണാസിയിൽ ഏകദേശം 6,350 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും