കാർത്തിക പൂർണിമയുടെയും ദേവദീപാവലിയുടെയും അവസരത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു

November 05th, 10:08 am

കാർത്തിക പൂർണിമയുടെയും ദേവദീപാവലിയുടെയും അവസരത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു. ഇന്ത്യൻ സംസ്കാരവുമായും ആത്മീയതയുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ ദിവ്യ അവസരത്തിൽ എല്ലാവർക്കും സന്തോഷം, സമാധാനം, ആരോഗ്യം, സമൃദ്ധി എന്നിവ ലഭിക്കട്ടേയെന്ന് പ്രാർഥിക്കുന്നു. പുണ്യസ്നാനം, ദാനം, ആരതി, ആരാധന എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ പവിത്രമായ പാരമ്പര്യം എല്ലാവരുടെയും ജീവിതത്തെ പ്രകാശിപ്പിക്കട്ടെ, ശ്രീ മോദി പറഞ്ഞു.