Ending TMC’s Maha Jungle Raj and bringing BJP’s good governance is essential: PM Modi in Singur, West Bengal
January 18th, 03:35 pm
PM Modi addressed a massive public rally in Singur, Hooghly, where he said the overwhelming public enthusiasm reflected Bengal’s resolve for real poriborton and an end to 15 years of what he termed as Maha Jungle Raj. Calling upon the people to take a pledge for change, he led the crowd in the slogan, “Paltaano Dorkar… Chai BJP Shorkar.”PM Modi addresses a massive public rally in Singur, Hooghly, West Bengal
January 18th, 03:32 pm
PM Modi addressed a massive public rally in Singur, Hooghly, where he said the overwhelming public enthusiasm reflected Bengal’s resolve for real poriborton and an end to 15 years of what he termed as Maha Jungle Raj. Calling upon the people to take a pledge for change, he led the crowd in the slogan, “Paltaano Dorkar… Chai BJP Shorkar.”ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 31st, 07:00 pm
ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
October 31st, 09:00 am
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു
October 31st, 08:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേഗ പാതയുടേയും ഡൽഹി ഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 17th, 12:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു
August 17th, 12:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 11th, 11:00 am
ശ്രീ ഓം ബിർള ജി, മനോഹർ ലാൽ ജി, കിരൺ റിജിജു ജി, മഹേഷ് ശർമ്മ ജി, എല്ലാ ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗങ്ങളേ , ലോക്സഭയുടെ സെക്രട്ടറി ജനറൽ, സ്ത്രീകളേ, മാന്യരേ!ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
August 11th, 10:30 am
ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, കർത്തവ്യ പഥിൽ കർത്തവ്യ ഭവൻ എന്ന കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തതായും ഇന്ന് പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി എന്നീ ഇന്ത്യയിലെ നാല് വലിയ നദികളുടെ പേരുകളിലുള്ള സമുച്ചയത്തിന്റെ നാല് ഗോപുരങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നൽകുന്ന ഈ നദികൾ ഇപ്പോൾ പൊതുജന പ്രതിനിധികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു പുതു വഴി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നദികളുടെ പേരിടുന്ന പാരമ്പര്യം രാജ്യത്തെ ഐക്യത്തിന്റെ ഒരു നൂലിൽ ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സമുച്ചയം ഡൽഹിയിലെ എംപിമാരുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഡൽഹിയിലെ എം പിമാർക്കുള്ള ഗവൺമെന്റ് ഭവനങ്ങളുടെ ലഭ്യത ഇനി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർമാരെയും തൊഴിലാളികളെയും അഭിനന്ദിക്കുകയും പദ്ധതി പൂർത്തിയാക്കുന്നതിൽ അവരുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു.ന്യൂഡൽഹിയിലെ കർതവ്യ പഥിൽ നടന്ന കർതവ്യ ഭവൻ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 06th, 07:00 pm
കേന്ദ്ര മന്ത്രിസഭയിലെ എല്ലാ സഹപ്രവർത്തകരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളേ, ഗവൺമെന്റ് ജീവനക്കാരേ, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന കർത്തവ്യ ഭവൻ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്തു
August 06th, 06:30 pm
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന കർത്തവ്യ ഭവൻ -3 ന്റെ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ മാസമായ ഓഗസ്റ്റ്, ഓഗസ്റ്റ് 15 ന് മുമ്പ് മറ്റൊരു ചരിത്ര നാഴികക്കല്ല് കൊണ്ടുവന്നതായി ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങൾക്ക് ഇന്ത്യ ഒന്നിനുപുറകെ ഒന്നായി സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂഡൽഹിയെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സമീപകാല അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളെ പട്ടികപ്പെടുത്തി: കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം, പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം, ഭാരത് മണ്ഡപം, യശോഭൂമി, രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ, ഇപ്പോൾ കർത്തവ്യ ഭവൻ. ഇവ വെറും പുതിയ കെട്ടിടങ്ങളോ സാധാരണ അടിസ്ഥാന സൗകര്യങ്ങളോ അല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അമൃത കാലത്ത് വികസിത ഇന്ത്യയെ വാർത്തെടുക്കുന്ന നയങ്ങൾ ഈ മന്ദിരങ്ങളിൽ തന്നെ രൂപപ്പെടുത്തുമെന്നും, വരും ദശകങ്ങളിൽ ഈ സ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ പാത നിർണ്ണയിക്കപ്പെടുകയെന്നും പറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.പ്രധാനമന്ത്രി ഓഗസ്റ്റ് 6-ന് കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യും
August 04th, 05:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് 12:15-ഓടെ ഡൽഹിയിലെ കർത്തവ്യപഥ് സന്ദർശിക്കുകയും കർത്തവ്യ ഭവന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. തുടർന്ന്, വൈകുന്നേരം 6:30-ഓടെ കർത്തവ്യപഥിൽ നടക്കുന്ന പൊതുപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.Our youth, imbued with the spirit of nation-building, are moving ahead towards the goal of Viksit Bharat by 2047: PM Modi in Nagpur
March 30th, 11:53 am
PM Modi laid the foundation stone of Madhav Netralaya Premium Centre in Nagpur, emphasizing its role in quality eye care. He highlighted India’s healthcare strides, including Ayushman Bharat, Jan Aushadhi Kendras and AIIMS expansion. He also paid tribute to Dr. Hedgewar and Pujya Guruji, acknowledging their impact on India’s cultural and social consciousness.മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
March 30th, 11:52 am
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പവിത്രമായ നവരാത്രി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ചൈത്ര ശുക്ല പ്രതിപദയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യമെമ്പാടും ഇന്ന് ഗുഡി പദ്വ, ഉഗാദി, നവ്രേ തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാന്‍ ജുലേലാലിന്റെയും ഗുരു അംഗദ് ദേവിന്റെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഈ ദിവസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രചോദനാത്മകമായ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ ജന്മവാര്‍ഷികവും രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന്റെ മഹത്തായ യാത്രയുടെ ശതാബ്ദി വര്‍ഷവുമാണിതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ സുപ്രധാന ദിനത്തില്‍ ഡോ. ഹെഡ്ഗേവാറിനും ശ്രീ ഗോള്‍വാള്‍ക്കര്‍ ഗുരുജിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിമന്ദിരം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.AAP-da's sinking ship will drown in Yamuna Ji: PM Modi in Kartar Nagar, Delhi
January 29th, 01:16 pm
PM Modi today, addressed a massive crowd in Kartar Nagar, declared that Delhi had rejected excuses, fake promises, and deception. He asserted that the city demanded a double-engine BJP government focused on welfare and development, ensuring housing, modernization, piped water, and an end to the tanker mafia. Confident of victory, he proclaimed, On February 5th, AAP-da Jayegi, BJP Aayegi!”PM Modi’s power-packed rally in Kartar Nagar ignites BJP’s campaign
January 29th, 01:15 pm
PM Modi today, addressed a massive crowd in Kartar Nagar, declared that Delhi had rejected excuses, fake promises, and deception. He asserted that the city demanded a double-engine BJP government focused on welfare and development, ensuring housing, modernization, piped water, and an end to the tanker mafia. Confident of victory, he proclaimed, On February 5th, AAP-da Jayegi, BJP Aayegi!”ഇന്ത്യ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
January 26th, 12:30 pm
കർതവ്യ പാതയിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയുടെ ഐക്യം, ശക്തി, പൈതൃകം എന്നിവ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി മോദി ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും പരിപാടിയിൽ പങ്കെടുത്തു. സായുധ സേനയുടെ മാർച്ചിംഗ് സംഘങ്ങൾ അച്ചടക്കവും, വീര്യവും പ്രകടിപ്പിച്ചു, അതേസമയം ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനങ്ങൾ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെ എടുത്തുകാണിച്ചു. ഇന്ത്യൻ വ്യോമസേനയുടെ അതിശയിപ്പിക്കുന്ന ഫ്ലൈപാസ്റ്റ് കാണികളെ ആകർഷിച്ചു. ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.ഡൽഹി പുരോഗതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ, INDI സഖ്യം അതിൻ്റെ നാശത്തിന് കുനിഞ്ഞിരിക്കുന്നു: പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ ഡൽഹിയിൽ
May 18th, 07:00 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ ഒരു അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.വടക്കുകിഴക്കൻ ഡൽഹിയിൽ ആവേശകരമായ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
May 18th, 06:30 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:45 am
ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്‌റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്‍ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്‌റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.