ഉത്തർപ്രദേശിലെ കാൻപൂർ നഗറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 30th, 03:29 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പഥക് ജി, ഉത്തർപ്രദേശ് ഗവൺമെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളെ, എംഎൽഎമാരെ, ഇവിടെ വൻതോതിൽ ഒത്തുകൂടിയ കാൻപൂരിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ കാൻപുരിൽ ഏകദേശം 47,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 30th, 03:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ കാൻപുരിൽ ഏകദേശം 47,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 2025 ഏപ്രിൽ 24 ന് നിശ്ചയിച്ചിരുന്ന കാൻപുരിലേക്കുള്ള യാത്ര പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് റദ്ദാക്കേണ്ടിവന്നതായി അദ്ദേഹം സദസ്സിനോടു പറഞ്ഞു. ഈ ഭീകരാക്രമണത്തിന് ഇരയായ കാൻപുരിന്റെ പുത്രൻ ശ്രീ ശുഭം ദ്വിവേദിക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. രാജ്യമെമ്പാടുമുള്ള സഹോദരിമാരുടെയും പെൺമക്കളുടെയും വേദന, കഷ്ടപ്പാട്, കോപം എന്നിവ തനിക്കു തീവ്രമായി അനുഭവപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, ലോകമെമ്പാടും ഈ കോപം ദൃശ്യമായെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ട ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് അപേക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം നിർബന്ധിതരായി. സ്വാതന്ത്ര്യസമരഭൂമിയിൽനിന്നു സൈനികരുടെ ധൈര്യത്തിന് താൻ ആദരം അർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ കരുണ യാചിച്ച ശത്രു, ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതിനാൽ, മിഥ്യാധാരണയിൽ അകപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ഉറപ്പുള്ള മൂന്ന് തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ഒന്നാമതായി, ഓരോ ഭീകരാക്രമണത്തിനും ഇന്ത്യ നിർണായക പ്രതികരണം നൽകും. ഈ പ്രതികരണത്തിന്റെ സമയം, രീതി, വ്യവസ്ഥകൾ എന്നിവ ഇന്ത്യൻ സായുധ സേനയാകും നിർണ്ണയിക്കുക. രണ്ടാമതായി, ആണവ ഭീഷണികളിൽ ഇന്ത്യ ഇനി ഭയപ്പെടില്ല. അത്തരം മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുകയുമില്ല. മൂന്നാമതായി, ഭീകരതയുടെ സൂത്രധാരന്മാരെയും അവർക്ക് അഭയം നൽകുന്ന ഗവണ്മെന്റുകളെയും ഇന്ത്യ ഒരേ കണ്ണിൽ കാണും. പാകിസ്ഥാന്റെ രാഷ്ട്ര-രാഷ്ട്രേതര കക്ഷികൾ തമ്മിലുള്ള വ്യത്യാസം ഇനി അംഗീകരിക്കപ്പെടില്ല. ശത്രു എവിടെയായാലും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.