ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.പ്രധാനമന്ത്രി ഇന്നു ശുഭം ദ്വിവേദിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു
May 30th, 09:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബാംഗങ്ങളെ ഇന്നു കാൻപുരിൽ സന്ദർശിച്ചു. “ഭീകരതയ്‌ക്കെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ നമ്മുടെ ധീരസൈന്യത്തിന് അവർ നന്ദി പറഞ്ഞു” - ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി മെയ് 29നും 30നും സിക്കിമും പശ്ചിമ ബംഗാളും ബിഹാറും ഉത്തർപ്രദേശും സന്ദർശിക്കും
May 28th, 12:10 pm
പ്രധാനമന്ത്രി മെയ് 29നു രാവിലെ 11നു സിക്കിമിൽ ‘സിക്കിം@50: ലക്ഷ്യബോധത്തോടെ പുരോഗതിയിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയിൽ പങ്കെടുക്കും. സിക്കിമിൽ നിരവധി വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്ന അദ്ദേഹം സദസ്സിനെയും അഭിസംബോധന ചെയ്യും.ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) നവീകരിക്കുന്നത്തിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
May 07th, 02:07 pm
2024-25 ബജറ്റിലും 2025-26 ബജറ്റിലും പ്രഖ്യാപിച്ചതുപോലെ, 60,000 കോടി രൂപ (കേന്ദ്ര വിഹിതം: 30,000 കോടി രൂപ, സംസ്ഥാന വിഹിതം: 20,000 കോടി രൂപ, വ്യവസായ വിഹിതം: 10,000 കോടി രൂപ) അടങ്കലോടെ, നൈപുണ്യത്തിനായുള്ള അഞ്ച് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE) സ്ഥാപിക്കലും വ്യാവസായിക പരിശീലന സ്ഥാപനത്തിന്റെ (ഐടിഐ) നവീകരണവും വികസനവും ഉൾപ്പെടുന്നവ കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കും. ഇതിന് ഏഷ്യൻ വികസന ബാങ്കും ലോക ബാങ്കും കേന്ദ്ര വിഹിതത്തിന്റെ 50% ത്തിനു തുല്യമായ തുക സഹ-ധനസഹായവും നൽകും.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന യുഗ്മ് കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം മലയാളത്തിൽ
April 29th, 11:01 am
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ ജയന്ത് ചൗധരി ജി, ഡോ. സുകാന്ത മജുംദാർ ജി, സാങ്കേതികവിദ്യയിലൂടെ ബന്ധപ്പെട്ടിരിക്കുന്ന എന്റെ സുഹൃത്ത് ശ്രീ റോമേഷ് വാധ്വാനി ജി, ഡോ. അജയ് കേല ജി, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സഹപ്രവർത്തകരേ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു
April 29th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക മേഖല, ശാസ്ത്ര ഗവേഷണ പ്രൊഫഷണലുകൾ എന്നിവരുടെ ശ്രദ്ധേയമായ ഒത്തുചേരലിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യക്കായി ഭാവി സാങ്കേതികവിദ്യകൾ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള പങ്കാളികളുടെ സംഗമമാണ് “YUGM” എന്നു വിശേഷിപ്പിച്ചു. ഇന്ത്യയുടെ നൂതനാശയശേഷിയും ഡീപ്-ടെക്കിലെ പങ്കും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ പരിപാടിയിലൂടെ ഗതിവേഗം ലഭിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഇന്റലിജന്റ് സിസ്റ്റംസ്, ജൈവശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐഐടി കാൻപുരിലും ഐഐടി ബോംബെയിലും സൂപ്പർ ഹബ്ബുകൾ ഉദ്ഘാടനം ചെയ്തതും അദ്ദേഹം പരാമർശിച്ചു. ദേശീയ ഗവേഷണ ഫൗണ്ടേഷനുമായി സഹകരിച്ചു ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്ന വാധ്വാനി നൂതനാശയ ശൃംഖല ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വാധ്വാനി ഫൗണ്ടേഷനെയും ഐഐടികളെയും ഈ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വകാര്യ-പൊതു മേഖല സഹകരണത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുണപരമായ മാറ്റങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രീ രമേശ് വാധ്വാനി കാട്ടിയ അർപ്പണബോധത്തെയും സജീവ പങ്കിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഏപ്രിൽ 29ന് YUGM സമ്മേളനത്തിൽ പങ്കെടുക്കും
April 28th, 07:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഏപ്രിൽ 29നു പകൽ 11നു നടക്കുന്ന YUGM സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.Cabinet approves 8 National High-Speed Road Corridor Projects at a total capital cost of Rs. 50,655 crore
August 02nd, 08:42 pm
The Cabinet Committee on Economic Affairs chaired by the Prime Minister Shri Narendra Modi has approved the development of 8 important National High Speed Corridor projects with a Length of 936 km at a cost of Rs. 50,655 crore across the country. Implementation of these 8 projects will generate an estimated 4.42 crore mandays of direct and indirect employment.ഒരു വലിയ റോഡ് ഷോയ്ക്കിടെ കാൺപൂർ പ്രധാനമന്ത്രി മോദിക്ക് പിന്തുണ അറിയിച്ചു!
May 04th, 08:32 pm
ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീര റോഡ്‌ഷോ നടത്തി. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാനും ഭാരതീയ ജനതാ പാർട്ടിയെ പ്രോത്സാഹിപ്പിക്കാനും നിരവധി ആളുകൾ തടിച്ചുകൂടി. ആളുകൾ ആവേശത്തോടെ 'മോദി മോദി,' 'ഭാരത് മാതാ കി ജയ്', 'ഫിർ ഏക് ബാർ മോദി സർക്കാർ' എന്നിങ്ങനെ വിളിച്ചുപറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നഗരത്തിലൂടെ കടന്നുപോയപ്പോൾ, അനുയായികൾ പുഷ്പ ദളങ്ങൾ ചൊരിഞ്ഞു, സ്‌നേഹത്തിൻ്റെയും പിന്തുണയുടെയും ഉജ്ജ്വലമായ പ്രദർശനം കാണാൻ കഴിഞ്ഞു.പ്രധാനമന്ത്രി ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശിക്കും
December 28th, 05:33 pm
രാവിലെ 11:15 ന് പ്രധാനമന്ത്രി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നോടെ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.കാൺപൂർ വിമാനത്താവളത്തിലെ സിവിൽ എൻക്ലേവിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
May 26th, 09:36 pm
കാൺപൂർ വിമാനത്താവളത്തിലെ പുതിയ സിവിൽ എൻക്ലേവ് യാത്ര സുഗമമാക്കുകയും അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ശ്രീ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം പുണ്യതിഥിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 25th, 04:31 pm
അന്തരിച്ച ഹർമോഹൻ സിംഗ് യാദവ് ജിയുടെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ പരിപാടിയിലേക്ക് എന്നെ ഇത്രയും സ്നേഹത്തോടെ ക്ഷണിച്ചതിന് സുഖ്‌റാം ജിയോട് ഞാൻ നന്ദിയുള്ളവനാണ്. മാത്രമല്ല, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഈ പരിപാടിക്ക് കാൺപൂരിൽ വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ ഇന്ന് അത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് വലിയൊരു അവസരമാണ്. ഇന്ന് നമ്മുടെ പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതി രാജ്യത്തെ നയിക്കാൻ പോകുന്നു. നമ്മുടെ ജനാധിപത്യത്തിന്റെയും എല്ലാവരേയും ഉൾക്കൊള്ളുന്ന ശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണിത്. ഈ അവസരത്തിൽ ഇന്ന് ഡൽഹിയിൽ വിവിധ സുപ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണഘടനാപരമായ ബാധ്യതകൾക്കായി ഡൽഹിയിലെ എന്റെ സാന്നിധ്യം തികച്ചും സ്വാഭാവികവും ആവശ്യവുമാണ്. അതിനാൽ, വീഡിയോ കോൺഫറൻസിംഗിലൂടെ ഞാൻ ഇന്ന് നിങ്ങളോടൊപ്പം ചേരുന്നു.ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 25th, 04:30 pm
ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധനചെയ്തു. മുന്‍ എംപിയും എംഎല്‍സിയും എംഎല്‍എയും ശൗര്യചക്ര പുരസ്കാരജേതാവും യാദവസമുദായത്തിന്റെ നേതാവുമായിരുന്നു അന്തരിച്ച ശ്രീ ഹര്‍മോഹന്‍ സിങ് യാദവ്.പ്രധാനമന്ത്രി നാളെ യുപി സന്ദർശിക്കും
June 02nd, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 ജൂൺ 3-ന്) ഉത്തർപ്രദേശ് സന്ദർശിക്കും. ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ എത്തിച്ചേരും, അവിടെ അദ്ദേഹം യുപി നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും . ഏകദേശം 1:45ന് , പ്രധാനമന്ത്രി കാൺപൂരിലെ പരുങ്ക് ഗ്രാമത്തിൽ എത്തിച്ചേരും, അവിടെ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ അനുഗമിച്ച് അദ്ദേഹം പത്രി മാതാ മന്ദിർ സന്ദർശിക്കും. അതിനുശേഷം, ഏകദേശം 2 മണിക്ക് അവർ ഡോ. ബി ആർ അംബേദ്കർ ഭവൻ സന്ദർശിക്കും, തുടർന്ന് 2:15 ന് മിലൻ കേന്ദ്ര സന്ദർശനം നടത്തും. രാഷ്ട്രപതിയുടെ പൂർവ്വിക ഭവനമായ മിലൻ കേന്ദ്രം പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും അത് ഇന്ന് ഒരു കമ്മ്യൂണിറ്റി സെന്ററായി പ്രവർത്തിക്കുകയും ചെയുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി
February 14th, 12:10 pm
ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് കാൺപൂർ ദേഹാത്തിൽ പ്രധാനമന്ത്രി മോദി ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വോട്ടർമാരോടും, പ്രത്യേകിച്ച് ആദ്യമായി വോട്ടുചെയ്യുന്നവരോട്, റെക്കോർഡ് വോട്ടിംഗ് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 14th, 12:05 pm
ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് കാൺപൂർ ദേഹാത്തിൽ പ്രധാനമന്ത്രി മോദി ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വോട്ടർമാരോടും, പ്രത്യേകിച്ച് ആദ്യമായി വോട്ടുചെയ്യുന്നവരോട്, റെക്കോർഡ് വോട്ടിംഗ് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.പ്രധാനമന്ത്രി മോദി കാൺപൂർ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്തു, മുഖ്യമന്ത്രി യോഗിയോടൊപ്പം യാത്ര ചെയ്തു
December 28th, 02:11 pm
കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിച്ച സർവീസിന്റെ ഉദ്ഘാടനത്തിനും പരിശോധനയ്ക്കും ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്ര ചെയ്തു.Double engine government knows how to set big goals and achieve them: PM Modi
December 28th, 01:49 pm
PM Narendra Modi inaugurated Kanpur Metro Rail Project and Bina-Panki Multiproduct Pipeline Project. Commenting on the work culture of adhering to deadlines, the Prime Minister said that double engine government works day and night to complete the initiatives for which the foundation stones have been laid.കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 28th, 01:46 pm
കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പരിശോധിച്ച അദ്ദേഹം ഐ.ഐ.ടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോ യാത്രയും നടത്തി. ബിനാ-പങ്കി ബഹു ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്ന പൈപ്പ് ലൈന്‍ ബിനാ റിഫൈനറിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് മേഖലയെ സഹായിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Embrace challenges over comforts: PM Modi at IIT, Kanpur
December 28th, 11:02 am
Prime Minister Narendra Modi attended the 54th Convocation Ceremony of IIT Kanpur. The PM urged the students to become impatient for a self-reliant India. He said, Self-reliant India is the basic form of complete freedom, where we will not depend on anyone.