ഹുൽ ദിവസിൽ ഗോത്ര വീരനായകർക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
June 30th, 02:28 pm
ഹുൽ ദിവസിന്റെ പുണ്യ ദിനത്തിൽ, ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അടങ്ങാത്ത ധൈര്യത്തിനും അസാധാരണ വീര്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചരിത്രപരമായ സന്താൽ പ്രക്ഷോഭത്തെ അനുസ്മരിച്ചുകൊണ്ട്, കൊളോണിയൽ അടിച്ചമർത്തലിനെതിരെ ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ ധീരരായ ഗോത്ര രക്തസാക്ഷികളെയും, ആദരണീയ സ്വാതന്ത്ര്യ സമര സേനാനികളായ സിദോ-കാൻഹു, ചന്ദ്-ഭൈരവ്, ഫുലോ-ഝാനോ എന്നിവരുടെ ശാശ്വത പാരമ്പര്യത്തെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു.