ജി7 ഉച്ചകോടിക്കിടെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമായി സംവദിച്ച് പ്രധാനമന്ത്രി
June 18th, 05:03 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.ജി7 ഉച്ചകോടിക്കിടെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 18th, 03:17 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനെ കണ്ടു. വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രീൻ ഹൈഡ്രജൻ, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 03:05 pm
2025 ജൂൺ 17 ന് കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനപ്പെട്ടതും ഹൃദയംഗമവുമായ സംഭാഷണങ്ങൾ നടത്തി. ഗ്ലോബൽ സൗത്തിന്റെ ലക്ഷ്യത്തിനായി പോരാടുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.ജി7 ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റുമായി സംവദിച്ച് പ്രധാനമന്ത്രി
June 18th, 03:04 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന G7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി കൂടിക്കാഴ്ച നടത്തി.ജി7 ഉച്ചകോടിയ്ക്കിടെ ജപ്പാൻ പ്രധാനമന്ത്രിയുമായി സംവദിച്ച് പ്രധാനമന്ത്രി
June 18th, 03:00 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ചർച്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കൾ പ്രസ്താവിച്ചു.ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി
June 18th, 02:59 pm
2025 ജൂൺ 17-ന് കാനഡയിലെ കാനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയുമായി ആശയവിനിമയം നടത്തി. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകുമെന്നും അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും ശ്രീ മോദി പറഞ്ഞു.ജി7 ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 02:57 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ആശയവിനിമയം നടത്തി. വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ച ഇരു നേതാക്കളും, നമ്മുടെ ഭൂമിയുടെ പുരോഗതിക്കായി ഇന്ത്യയും ഫ്രാൻസും അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.ജി7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 02:55 pm
2025 ജൂൺ 17-ന് കാനഡയിലെ കാനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ കെയർ സ്റ്റാർമറുമായി ആശയവിനിമയം നടത്തി. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നുണ്ടെന്നും വ്യാപാരം, വാണിജ്യം തുടങ്ങി നമ്മൾ ഉൾപ്പെട്ട മേഖലകളിൽ താഴേത്തട്ടിൽ ഇത് പ്രതിഫലിക്കുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു,ജി7 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 02:51 pm
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ എഴുതി:ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
June 18th, 02:49 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ശ്രീ. ആന്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തിഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ജി 7 ഔട്ട്റീച്ച് സെഷനിൽ (ജൂൺ 17, 2025) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
June 18th, 11:15 am
ജി-7 ഉച്ചകോടിയിലേക്ക് ഞങ്ങളെ ക്ഷണിച്ചതിനും ഞങ്ങൾക്ക് നൽകിയ മികച്ച സ്വീകരണത്തിനും പ്രധാനമന്ത്രി കാർണിയോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ജി-7 ഗ്രൂപ്പിന്റെ 50 വർഷം പൂർത്തിയാക്കുന്ന ചരിത്രപരമായ അവസരത്തിൽ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ജി-7 ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു
June 18th, 11:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനനാസ്കിസിൽ നടന്ന ജി-7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്തു. ‘ഊർജസുരക്ഷ: അതിവേഗം മാറുന്ന ലോകത്തു പ്രാപ്യതയും താങ്ങാനാകുന്ന നിരക്കും ഉറപ്പാക്കാൻ വൈവിധ്യവൽക്കരണവും സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും’ എന്ന വിഷയത്തിലുള്ള സെഷനെ അദ്ദേഹം അഭിസംബോധന ചെയ്തു. ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ജി-7ന്റെ 50-ാം വാർഷികത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു.പ്രധാനമന്ത്രി ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി
June 18th, 08:02 am
ആൽബർട്ടയിലെ കനനാസ്‌കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയനായ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഇന്ന് ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. സമീപകാലത്ത് കാനഡയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് കാർണി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ അവസ്ഥയെക്കുറിച്ചും മുന്നോട്ടുള്ള വഴിയെകുറിച്ചുമുള്ള തുറന്ന ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച ഇരുപക്ഷത്തിനും അവസരം നൽകി.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജർമ്മൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി
June 17th, 11:58 pm
കാനഡയിലെ കനനാസ്കിസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ശ്രീ. ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തി. 2025 മെയ് മാസത്തിൽ ചാൻസലർ മെർസ് അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. തെരഞ്ഞെടുപ്പിലെ വിജയത്തിനും സ്ഥാനമേറ്റതിനും പ്രധാനമന്ത്രി ചാൻസലറെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജർമ്മൻ സർക്കാർ അനുശോചനം അറിയിച്ചതിന് അദ്ദേഹം അതിയായ നന്ദി രേഖപ്പെടുത്തി.പ്രധാനമന്ത്രി ജി-7 ഉച്ചകോടിക്കിടെ മെക്സിക്കോ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
June 17th, 11:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനഡയിലെ ക്യാനനാസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ മെക്സിക്കോ പ്രസിഡന്റ് ഡോ. ക്ലോഡിയ ഷെയിൻബോം പാർഡോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രപരമായ വിജയത്തിനു പ്രധാനമന്ത്രി മെക്സിക്കോ പ്രസിഡന്റിനെ അഭിനന്ദിച്ചു.ജൂൺ 15 മുതൽ 19 വരെ പ്രധാനമന്ത്രി മോദി സൈപ്രസ് റിപ്പബ്ലിക്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങൾ സന്ദർശിക്കും
June 14th, 11:58 am
ജൂൺ 15-16 തീയതികളിൽ പ്രധാനമന്ത്രി മോദി സൈപ്രസ് സന്ദർശിക്കും, ജൂൺ 16-17 തീയതികളിൽ ജി-7 ഉച്ചകോടിക്കായി കാനഡയിലും ജൂൺ 18 ന് ക്രൊയേഷ്യയിലും എത്തും. പ്രധാനമന്ത്രി മോദി സൈപ്രസ് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസുമായി ചർച്ച നടത്തുകയും ലിമാസോളിൽ ബിസിനസ്സ് പ്രമുഖരെ അഭിസംബോധന ചെയ്യുകയും ചെയ്യും. പിന്നീട് കാനഡയിൽ, ജി-7 ഉച്ചകോടിയിൽ, പ്രധാനമന്ത്രി മോദി ജി-7 രാജ്യങ്ങളിലെ നേതാക്കളുമായി വീക്ഷണങ്ങൾ പങ്കുവയ്ക്കും. ക്രൊയേഷ്യയിൽ, പ്രധാനമന്ത്രി പ്ലെൻകോവിച്ചുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ചിനെ സന്ദർശിക്കുകയും ചെയ്യുംപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ച് ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണി
June 06th, 07:12 pm
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലെ വിജയത്തിനു ക്യാനഡ പ്രധാനമന്ത്രിയെ ശ്രീ മോദി അഭിനന്ദിച്ചു. ഈ മാസം അവസാനം ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനു ശ്രീ മോദി നന്ദി പറഞ്ഞു.