പ്രധാനമന്ത്രി മാർച്ച് 8 ന് ഡൽഹിയിൽ ₹33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
March 06th, 05:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 8 ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ ₹33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. പരിപാടിക്ക് മുമ്പ്, പ്രധാനമന്ത്രി സരോജിനി നഗറിലെ ജിപിആർഎ ടൈപ്പ്-5 ക്വാർട്ടേഴ്സുകൾ സന്ദർശിക്കുകയും, ക്വാർട്ടേഴ്സ് അനുവദിക്കപ്പെട്ട വനിതാ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുകയും ചെയ്യും.