അസമിലെ NH-715 ലെ കാലിബോർ-നുമാലിഗഡ് സെക്ഷനിൽ നിലവിലുള്ള ദേശീയപാത നാലുവരിയായി വീതികൂട്ടുന്നതിനും മെച്ചപ്പെടുത്തുന്നതിനും മന്ത്രിസഭയോഗം അംഗീകാരം നൽകി
October 01st, 03:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (CCEA) ദേശീയപാത 715 ലെ കാലിബോർ-നുമാലിഗഡ് സെക്ഷന്റെ നിലവിലുള്ള പാത നാലുവരിയായി വീതികൂട്ടുന്നതിനും മെച്ചപ്പെടുത്തുന്നതിനും അംഗീകാരം നൽകി. അസമിലെ കാസിരംഗ ദേശീയോദ്യാനം (KNP) ഭാഗത്തു നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വന്യജീവി സൗഹൃദമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (EPC) രീതിയിൽ 85.675 കിലോമീറ്റർ നീളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മൊത്തം മൂലധന ചെലവും 6957 കോടി രൂപയാണ്.