പശ്ചിമ ബംഗാളിലെ മാൾഡയിൽ നിരവധി റെയിൽ, റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 17th, 02:00 pm
ഇന്ന്, പശ്ചിമ ബംഗാളിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിന് മാൾഡയിൽ നിന്ന് കൂടുതൽ ഗതിവേഗം കൈവന്നിരിക്കുന്നു. കുറച്ചു മുമ്പ്, പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനവും/തറക്കല്ലിടലും നിർവഹിക്കപ്പെട്ടു. പശ്ചിമ ബംഗാളിന് പുതിയ റെയിൽ സർവീസുകൾ സമ്മാനിച്ചു. ഈ പദ്ധതികൾ ഇവിടുത്തെ ജനങ്ങൾക്ക് യാത്ര എളുപ്പമാക്കുകയും വ്യാപാരവും ബിസിനസും ലളിതമാക്കുകയും ചെയ്യും. ട്രെയിൻ അറ്റകുറ്റപ്പണികൾക്കായി ഇവിടെ സൃഷ്ടിച്ച സൗകര്യങ്ങൾ ബംഗാളിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകും.പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
January 17th, 01:45 pm
പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടി രൂപയുടെ വിവിധ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെയും വടക്കുകിഴക്കൻ മേഖലയിലെയും കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാളിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനുള്ള പ്രചാരണത്തിന് ഇന്ന് മാൾഡയിൽ നിന്ന് പുതിയ ഊർജ്ജം ലഭിച്ചുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിനായി പുതിയ റെയിൽ സേവനങ്ങൾ ആരംഭിച്ചതായും ഇത് ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലകൾക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള പുതിയ ട്രെയിൻ മെയിന്റനൻസ് സൗകര്യങ്ങൾ ബംഗാളിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.പ്രധാനമന്ത്രി മോദി യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചു
September 07th, 11:21 am
പ്രധാനമന്ത്രി മോദി ഇന്ന് യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചു