58-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 19th, 07:09 pm

58-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ നാല് സ്വർണമെഡൽ നേടി, അഭിമാനകരമായ ഈ ആഗോള മത്സരത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ദേബദത്ത പ്രിയദർശി, ഹർഷിത് സിംഗാൾ, കബീർ ഛില്ലർ, സന്ദീപ് കുച്ചി എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ടീമിന്റെ പ്രതിഭയും ശാസ്ത്രത്തോടുള്ള പ്രതിജ്ഞാബദ്ധതയും അഭിനിവേശവും രാജ്യത്തിനാകെ അഭിമാനം പകർന്നതായും രസതന്ത്രം പഠിക്കുന്നതിനും അതിൽ മികവ് പുലർത്തുന്നതിനും അ‌സംഖ്യം യുവമനസ്സുകൾക്ക് ഇത് പ്രചോദനമാകുമെന്നും ശ്രീ മോദി പറഞ്ഞു.