മഹാകുംഭമേളയുടെ സമാപനത്തിനു ശേഷം ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി
March 02nd, 08:32 pm
പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ സമാപനത്തിനു ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ചു. നമ്മുടെ സംസ്കാരത്തിന്റെ കാലാതീതമായ പൈതൃകവും ധൈര്യവും ക്ഷേത്രം പ്രകടമാക്കുന്നതായി അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ജൂലൈ 12-ന് ദിയോഘറും പട്‌നയും സന്ദര്‍ശിക്കും
July 09th, 09:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 12-ന് ദിയോഘറും പട്‌നയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 1:15 ന് ദിയോഘറില്‍ 16,000 കോടി രൂപയിലധികം ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് ഏകദേശം 2:40ന് അദ്ദേഹം പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തും. വൈകുന്നേരം 6 മണിക്ക് പട്‌നയില്‍ ബീഹാര്‍ നിയമസഭാ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അ്രഭിസംബോധന ചെയ്യും.