Sri Guru Teg Bahadur Ji's life, sacrifice and character are a tremendous source of inspiration: PM Modi in Kurukshetra
November 25th, 04:40 pm
PM Modi addressed an event commemorating the 350th Shaheedi Diwas of Sri Guru Teg Bahadur Ji at Kurukshetra in Haryana. He remarked that Sri Guru Teg Bahadur Ji considered the defense of truth, justice, and faith as his dharma, and he upheld this dharma by sacrificing his life. On this historic occasion, the Government of India has had the privilege of dedicating a commemorative postage stamp and a special coin at the feet of Sri Guru Teg Bahadur Ji.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വദിന പരിപാടിയെ അഭിസംബോധന ചെയ്തു
November 25th, 04:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പൈതൃകത്തിന്റെ ശ്രദ്ധേയമായ സംഗമമാണ് ഈ ദിവസമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാവിലെ താൻ രാമായണ നഗരമായ അയോധ്യയിലായിരുന്നെന്നും ഇപ്പോൾ ഗീതയുടെ നഗരമായ കുരുക്ഷേത്രയിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 350-ാം രക്തസാക്ഷിത്വ ദിനത്തിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിക്ക് ഏവരും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സന്നിഹിതരായ സന്ന്യാസിമാരെയും ആദരണീയരായ സദസ്സിനെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകയും ഏവർക്കും വിനയാന്വിതനായി വന്ദനമർപ്പിക്കുകയും ചെയ്തു.ഗുരുചരണയാത്രയുടെ ഭാഗമാകാനും പവിത്രമായ ‘ജോർ സാഹിബ്’ ദർശനം നടത്താനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
October 22nd, 06:41 pm
ശ്രീ ഗുരു ഗോവിന്ദ് സിങ്‌ജിയുടെയും മാതാ സാഹിബ് കൗർ-ജിയുടെയും കാലാതീതമായ ഉപദേശങ്ങളും ആത്മീയ പൈതൃകവും സ്മരിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുരുചരണയാത്രാവേളയിൽ ഏവർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും പവിത്രവും അമൂല്യവുമായ 'ജോരേ സാഹിബ്' സംരക്ഷിക്കുന്നതിനും അനുയോജ്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും ശുപാർശ നൽകിയ സിഖ് പ്രതിനിധി സംഘത്തിലെ വിശിഷ്ടരും പ്രഗത്ഭരുമായ അംഗങ്ങളെ സ്വീകരിച്ച് പ്രധാനമന്ത്രി
September 19th, 04:28 pm
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും പവിത്രവും അമൂല്യവുമായ 'ജോരേ സാഹിബ്' സംരക്ഷിക്കുന്നതിനും അനുയോജ്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും ശുപാർശ നൽകിയ സിഖ് പ്രതിനിധി സംഘത്തിലെ വിശിഷ്ടരും പ്രഗത്ഭരുമായ അംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വീകരിച്ചു. 'ജോരേ സാഹിബ്' മഹത്തായ സിഖ് ചരിത്രത്തിന്റെ ഭാഗമാണെന്നതുപോലെ, അവ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ധാർമ്മികതയുടെയും ഭാഗമാണെന്നും തിരുശേഷിപ്പുകൾ മഹത്വപൂർണ്ണവും ആത്മീയമായി പ്രാധാന്യമുള്ളതുമാണെന്നും ശ്രീ മോദി പറഞ്ഞു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി കാണിച്ച ധൈര്യം, നീതി, ധർമ്മം, സാമൂഹിക ഐക്യം എന്നിവയുടെ പാത പിന്തുടരാൻ ഭാവി തലമുറകളെ വിശുദ്ധ തിരുശേഷിപ്പുകൾ പ്രചോദിപ്പിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.