ജോർദാൻ രാജാവുമായി സംസാരിച്ച് പ്രധാനമന്ത്രി
March 19th, 07:16 pm
ആഘോഷവേളയിലെ ആശംസകൾ കൈമാറുന്നതിനും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി ടെലിഫോൺ സംഭാഷണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാൻ രാജാവുമായി സംസാരിച്ചു
March 02nd, 09:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ രാജാവുമായി സംസാരിച്ചു.ഇന്ത്യൻ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ച വേളയിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
December 16th, 03:56 pm
ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ രാജാവ് ആദരണീയനായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15-16 തീയതികളിൽ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ചു.ഇന്ത്യ - ജോർദാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
December 16th, 12:24 pm
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അതിർത്തികൾ പങ്കിടുന്നു, പലരും വിപണികളും പങ്കിടുന്നു. എന്നാൽ, ചരിത്രപരമായ വിശ്വാസവും ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഒത്തുചേരുന്ന ഒന്നാണ് ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധം.പ്രധാനമന്ത്രിയും ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു
December 16th, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ന് അമ്മാനിൽ നടന്ന ഇന്ത്യ- ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ജോർദാൻ രാജകുമാരൻ ഹുസൈനും ജോർദാൻ വ്യാപാര വ്യവസായ മന്ത്രിയും നിക്ഷേപ മന്ത്രിയും ഫോറത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാജാവും പ്രധാനമന്ത്രിയും അംഗീകരിക്കുകയും, സാധ്യതകളെയും അവസരങ്ങളെയും വളർച്ചയിലേക്കും സമൃദ്ധിയിലേക്കും മാറ്റാൻ ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ജോർദാന്റെ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സംയോജിപ്പിച്ച് ദക്ഷിണേഷ്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയിൽ ഒരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാൻ കഴിയുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു.List of Outcomes Visit of Prime Minister to Jordan
December 15th, 11:52 pm
During the meeting between PM Modi and HM King Abdullah II of Jordan, several MoUs were signed. These include agreements on New and Renewable Energy, Water Resources Management & Development, Cultural Exchange and Digital Technology.ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം
December 15th, 11:00 pm
140 കോടി ഇന്ത്യക്കാരുടെ പേരിൽ, എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഭാരതവും ജോർദാനും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് താങ്കൾ വളരെ നല്ല ആശയങ്ങൾ മുന്നോട്ടുവച്ചു. താങ്കളുടെ സൗഹൃദത്തിനും ഭാരതത്തോടുള്ള ആഴമായ പ്രതിബദ്ധതയ്ക്കും ഞാൻ താങ്കളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 15th, 10:58 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. അൽ ഹുസൈനിയ കൊട്ടാരത്തിൽ എത്തിയ അദ്ദേഹത്തെ രാജാവ് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.ജോർദാനിലെ അമ്മാനിലെത്തിയ പ്രധാനമന്ത്രിക്ക് പ്രത്യേക വരവേൽപ്പ്
December 15th, 04:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമ്മാനിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി, അമ്മാനിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ജോർദാൻ പ്രധാനമന്ത്രി ശ്രീ. ഡോ. ജാഫർ ഹസ്സൻ ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.ജോർദാൻ, എത്യോപ്യ, ഒമാൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
December 15th, 08:15 am
ഇന്ന്, ഞാൻ ജോർദാനിലെ ഹാഷെമൈറ്റ് സാമ്രാജ്യം, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ, ഒമാൻ സുൽത്താനേറ്റ് എന്നിവിടങ്ങളിലേക്ക് ഒരു ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയുമായി പുരാതനമായ നാഗരിക ബന്ധങ്ങളും വിപുലമായ സമകാലിക ഉഭയകക്ഷി ബന്ധങ്ങളും പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണിത്.പ്രധാനമന്ത്രിയുടെ ജോർദാൻ, എത്യോപ്യ, ഒമാൻ സന്ദർശനം
December 11th, 08:43 pm
അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15 മുതൽ 16 വരെ ജോർദാൻ (ഹാഷെമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ) സന്ദർശിക്കും. സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം കുറിക്കുന്ന ഈ സന്ദർശനം, ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം നൽകുന്നു.ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രധാനമന്ത്രി സംസാരിച്ചു
October 23rd, 07:12 pm
ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും കൈമാറി. ഭീകരവാദം , അക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച ശ്രീ മോദി സുരക്ഷയ്ക്കും മാനുഷിക സ്‌നേഹപരമായ സാഹചര്യത്തിനും വേണ്ടി വേഗത്തിലുള്ള പ്രശ്‌ന പരിഹാരത്തിനായി മൂര്‍ത്തമായ യോജിച്ച ശ്രമങ്ങളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.ജോർദാനിൽ രാജഭരണം സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് അബ്ദുല്ല രാജാവ് രണ്ടാമനെയും രാജ്യത്തിലെ ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
April 14th, 08:58 am
ജോർദാനിൽ രാജഭരണം സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അബ്ദുല്ല രാജാവ് രണ്ടാമനെയും രാജ്യത്തെ ജനങ്ങളെയും ഒരു വീഡിയോ സന്ദേശത്തിലൂടെ അഭിനന്ദിച്ചു.ജോർദാൻ രാജഭരണത്തിന്റെ നൂറാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
April 14th, 08:53 am
ജോർദാൻ രാജ്യത്തിന്റെ രാജഭരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.Telephone Conversation between PM and King of Hashemite Kingdom of Jordan
April 16th, 07:54 pm
Prime Minister Shri Narendra Modi had a telephone conversation today with His Majesty King Abdullah II of the Hashemite Kingdom of Jordan.പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും റിയാദില്‍ കൂടിക്കാഴ്ച നടത്തി
October 29th, 02:18 pm
സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവി(എഫ്.ഐ.ഐ.)നിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് ബഹുമാനപ്പെട്ട അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. 2018 ഫ്രെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ രാജാവ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും നടപ്പാക്കുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച വീക്ഷണം ഇരുനേതാക്കളും പങ്കുവെച്ചു. മധ്യപൂര്‍വദേശത്തെ സമാധാന പ്രക്രിയയും മറ്റു മേഖലാതല സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.അബ്ദുള്ള രാജാവിന്റെ ഇന്ത്യ സന്ദര്ശ्ന വേളയില്‍ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍
March 01st, 05:07 pm
അബ്ദുള്ള രാജാവിന്റെ ഇന്ത്യ സന്ദര്ശ्ന വേളയില്‍ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്രാജ്യത്തിന്റെ സമ്പന്ന വൈവിധ്യത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി
March 01st, 11:56 am
ലോകമെമ്പാടുമുള്ള മതങ്ങൾ ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിച്ചുവെന്നും രാജ്യത്തിലെ സമ്പന്ന വൈവിധ്യത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരുനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'വാസുദേവ കുടുംബക'ത്തിന്റെ തത്ത്വത്തിൽ ഇന്ത്യ വിശ്വസിക്കുന്നു - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സബ്കാ സാത്ത്, സബ്ക്കാ വികാസ്' എന്ന മന്ത്രം ഉയർത്തിപിടിച്ചുകൊണ്ട്, വികസനത്തിന്റെ യാത്രയിൽ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് നയിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും, ഇസ്ലാമിക പൈതൃക ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യവേ പറഞ്ഞു.ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി
February 09th, 08:58 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെ അബ്ദുല്ല രണ്ടാമനുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി കൂടാതെ ഫലസമൃദ്ധമായ ചർച്ചകൾ നടത്തുകയും ചെയ്തുപ്രധാനമന്ത്രി മോദി ജോർദാനിലെ അമ്മാനിൽ
February 09th, 06:50 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജോർദാനിലെ അമ്മാനിൽ എത്തി. ജോർദാൻ യ രാജാവായ അബ്ദുള്ള രണ്ടാമനെ പ്രധാനമന്ത്രി മോദി സന്ദർശിക്കും.