The world is seeing India as a bright spot of growth and hope: PM Modi at Economic Times World Leaders Forum 2026

August 21st, 09:00 pm

While addressing the Economic Times World Leaders Forum 2026, PM Modi highlighted India's next-generation reform journey, from governance and policy reforms to Ease of Living and Ease of Doing Business. He underlined how these reforms are driving growth, creating opportunities and strengthening India's foundation for a Viksit Bharat.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു

August 21st, 08:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.

രാജസ്ഥാനിലെ ബലോത്രയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 04th, 12:50 pm

ഇന്ന് രാജസ്ഥാനിൽ, 10–12 ആയിരം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ ഈ പരിപാടിക്കായി ഒത്തുകൂടിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഞാൻ സ്‌ക്രീനുകളിൽ നോക്കുമ്പോൾ, എല്ലായിടത്തും ഈ ജനങ്ങളെ മാത്രമാണ് ഞാൻ കാണുന്നത്, ജനങ്ങളെ, ധാരാളം ജനങ്ങളെ. സാങ്കേതികവിദ്യയിലൂടെ, രാജസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാർ ഇവിടെ ബന്ധപ്പെട്ടിരിക്കുന്നു, ഞാൻ അവരെയെല്ലാം വണങ്ങുന്നു.

രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു

July 04th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസന പദ്ധതികൾക്കായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് എത്തിയ ജനങ്ങളോട് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ വൻ ജനക്കൂട്ടത്തെ നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമായി വിലയിരുത്തി. ഈ വലിയ പിന്തുണയ്ക്ക് ഞാൻ രാജസ്ഥാന്റെ മണ്ണോട് തികച്ചും കടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളിലുള്ള നിങ്ങളുടെ വലിയ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

June 19th, 05:15 pm

എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.

പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു

June 19th, 05:00 pm

പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.

പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്‌ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ ജൂൺ 19-ന് പ്രധാനമന്ത്രി വിതരണം ചെയ്യും

June 17th, 03:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 19-ന് വൈകീട്ട് 5 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്‌ഗാർ യോജനയ്ക്ക് (PM-VBRY) കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യും.

Yoga is the best way to maintain a healthy lifestyle with minimal expense: PM Modi at World Yogasana Championship in Ahmedabad

June 04th, 06:41 pm

PM Modi inaugurated the first World Yogasana Championship in Ahmedabad, calling yoga India’s timeless gift to humanity and expressing confidence that Yogasana will gain recognition as a competitive sport in global multi-sport events, including the Olympics. Highlighting yoga’s role in health, wellness and healthy ageing, he urged participants to become ambassadors of the ‘Yoga 365’ campaign and spread yoga’s message worldwide.

ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 04th, 06:40 pm

ആഗോള കായിക പാരമ്പര്യത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഹമ്മദാബാദിലെ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ലോകത്തിന്റെ കായിക പാരമ്പര്യത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്, ശ്രീ മോദി പറഞ്ഞു.

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം

May 19th, 04:25 pm

ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.

​പ്രധാനമന്ത്രി നോർവേ പ്രധാനമന്ത്രിയുമായി ഉഭയകക്ഷിചർച്ച നടത്തി

May 18th, 08:21 pm

സാമ്പത്തിക-വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനു ബൃഹത്തായ സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ വിപണിയിൽ നോർവീജിയൻ സംരംഭങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയും നോർവേയും തമ്മിലുള്ള നിലവിലെ വ്യാപാരമൂല്യം 2030-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇരുനേതാക്കളും വ്യക്തമാക്കി. TEPA കരാറിനു കീഴിലുള്ള 100 ശതകോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ മേഖലകളിൽ ഊർജസ്വലമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവർ വ്യവസായ പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു.

നോർവേ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

May 18th, 04:44 pm

കഴിഞ്ഞ വർഷം ഞാൻ നോർവേ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണം കാരണം ആ യാത്ര മാറ്റിവെക്കേണ്ടിവന്നു. ഭീകരതയ്‌ക്കെതിരെ ആ പ്രയാസകരമായ സമയത്ത് നോർവേ ഇന്ത്യയ്‌ക്കൊപ്പം ദൃഢമായി നിലകൊണ്ടു. ഇത് നമ്മുടെ സൗഹൃദത്തിന്റെ കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ഞാൻ നോർവേ സന്ദർശിക്കുമ്പോൾ ആ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

May 17th, 03:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

​ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]

May 17th, 03:15 am

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 ​വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.

"ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ... എല്ലായിടത്തും താമര വിരിയുന്നു: ബിജെപി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി മോദി

May 04th, 07:01 pm

പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനങ്ങളിലുടനീളം തകർപ്പൻ വിജയങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു

May 04th, 07:00 pm

പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തു

Ganga Expressway to become new lifeline of Uttar Pradesh’s development: PM Modi in Hardoi

April 29th, 11:35 am

PM Modi inaugurated the 594-km access-controlled Ganga Expressway in Hardoi, calling it a new lifeline for Uttar Pradesh’s development that will boost connectivity, support farmers and create industrial opportunities across multiple districts. He said the expressway will also bring the possibilities of the NCR closer and strengthen the state’s role in the journey towards Viksit Bharat.

Prime Minister Shri Narendra Modi Inaugurates 594-km long Access-Controlled Greenfield Ganga Expressway in Hardoi, Uttar Pradesh

April 29th, 11:30 am

PM Modi inaugurated the 594-km access-controlled Ganga Expressway in Hardoi, calling it a new lifeline for Uttar Pradesh’s development that will boost connectivity, support farmers and create industrial opportunities across multiple districts. He said the expressway will also bring the possibilities of the NCR closer and strengthen the state’s role in the journey towards Viksit Bharat.

മൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു

April 26th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ ജാദവ്പൂരിൽ പ്രധാനമന്ത്രി മോദി, ടിഎംസിയുടെ കീഴിൽ അഭയം പ്രാപിച്ച കുറ്റവാളികൾ ശിക്ഷിക്കപ്പെടും

April 24th, 11:45 am

പശ്ചിമ ബംഗാളിലെ ജാദവ്പൂരിൽ നടന്ന വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഒന്നാം ഘട്ട വോട്ടെടുപ്പിലെ പങ്കാളിത്തത്തിന്റെ തോത് എടുത്തുപറഞ്ഞു. ആദ്യ ഘട്ടത്തിൽ ടിഎംസി അക്കൗണ്ട് തുറക്കാൻ പോലും സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, വികസിത ബംഗാളിനായി ബിജെപിക്ക് നിർണായകമായ ഭൂരിപക്ഷം നൽകാൻ രണ്ടാം ഘട്ടത്തിൽ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ജാദവ്പൂർ സർവകലാശാലയിലെ സ്ഥിതിഗതികളെക്കുറിച്ചും ജനങ്ങളെ ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു.