ഭൂട്ടാൻ സന്ദർശനത്തെക്കുറിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംയുക്ത പത്രക്കുറിപ്പ്

November 12th, 10:00 am

ഭൂട്ടാൻ രാജാവ് ആദരണീയനായ ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കിന്റെ ക്ഷണപ്രകാരം, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 നവംബർ 11 മുതൽ 12 വരെ ഭൂട്ടാനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തി.

ഭൂട്ടാൻ രാജാവിനോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ സ്വീകരിച്ചു

November 11th, 06:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിംഫുവിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി ചേർന്ന് സദസ്സിനെ സ്വീകരിച്ചു . ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും അവർ ചർച്ചകൾ നടത്തി. ഡൽഹി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ രാജാവ് അനുശോചനം രേഖപ്പെടുത്തി.

2025 നവംബർ 11 മുതൽ 12 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശക്കും

November 09th, 09:59 am

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി 2025 നവംബർ 11 മുതൽ 12 വരെ പ്രധാനമന്ത്രി മോദി ഭൂട്ടാൻ സന്ദർശിക്കും. സന്ദർശന വേളയിൽ, ഭൂട്ടാൻ രാജാവ് ഹിസ് മജസ്റ്റി ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെയും, ഭൂട്ടാൻ പ്രധാനമന്ത്രി ത്ഷെറിംഗ് ടോബ്‌ഗെയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഭൂട്ടാന്റെ നാലാമത്തെ രാജാവായ ഹിസ് മജസ്റ്റി ജിഗ്മെ സിങ്യെ വാങ്ചുക്കിന്റെ 70-ാം ജന്മവാർഷിക ആഘോഷങ്ങളിലും ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

In future leadership, SOUL's objective should be to instill both the Steel and Spirit in every sector to build Viksit Bharat: PM

February 21st, 11:30 am

PM Modi inaugurated the first SOUL (School of Ultimate Leadership) Leadership Conclave 2025 at Bharat Mandapam, New Delhi. Highlighting the need for strong leadership in all sectors, he emphasized SOUL’s role in shaping global leaders with a local mindset. He announced a new SOUL campus near GIFT City, Gujarat, aiming to make it a world-leading leadership institution.

പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

February 21st, 11:00 am

സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിന്റെ (സോൾ) പ്രഥമ ലീഡർഷിപ്പ് കോൺക്ലേവ് -2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളെയും, ഭാവി യുവ നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ചില പരിപാടികൾ വളരെ പ്രിയപ്പെട്ടതാണെന്നും അത്തരമൊരു പരിപാടിയാണിതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിന് മികച്ച പൗരന്മാർ വളർന്നുവരേണ്ടതാവശ്യമാണ്, അതുപോലെ മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്, വികസിത്‌ ഭാരതിന്റെ വികസന യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സോൾ' എന്നത് സംഘടനയുടെ പേരിൽ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ആത്മാവായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ആത്മീയാനുഭവത്തിന്റെ സത്തയും 'സോൾ' മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിന്റെ എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്ന ശ്രീ മോദി, സോളിന്റെ വിശാലമായ ഒരു പുതിയ കാമ്പസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിക്ക് സമീപം സമീപഭാവിയിൽ സജ്ജമാകുമെന്ന് പ്രഖ്യാപിച്ചു.

ഭൂട്ടാൻ രാജാവിനും രാജ്ഞിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരണം നൽകി

December 05th, 03:42 pm

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനെയും രാജ്ഞി ജെറ്റ്‌സൺ പേമ വാങ്‌ചുക്കിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ സ്വീകരിച്ചു. 2024 മാർച്ചിലെ തൻ്റെ ഭൂട്ടാൻ സന്ദർശന വേളയിൽ ഭൂട്ടാൻ ഗവൺമെൻ്റും ജനങ്ങളും നൽകിയ വിശിഷ്ടവും ഊഷ്മളവുമായ ആതിഥ്യത്തെ സ്‌നേഹപൂർവ്വം അനുസ്മരിച്ച പ്രധാനമന്ത്രി, ഇരുവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഭൂട്ടാൻ രാജാവ്

June 05th, 08:05 pm

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുക് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനതയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ഭൂട്ടാൻ രാജാവ് ഊഷ്മളമായ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

March 22nd, 06:32 pm

വളരെ അടുത്തതും അതുല്യവുമായ ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദത്തില്‍ പ്രധാനമന്ത്രിയും ഭൂട്ടാന്‍ രാജാവും അഗാധമായ സംതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും അടുത്ത ബന്ധം രൂപപ്പെടുത്തുന്നതില്‍ ഡ്രക് ഗയാല്‍പോസ് തുടര്‍ച്ചയായി നല്‍കിയ മാര്‍ഗ്ഗദര്‍ശനത്തിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

പ്രധാനമന്ത്രി ഭൂട്ടാനിലെത്തി

March 22nd, 09:53 am

2024 മാര്‍ച്ച് 22 മുതല്‍ 23 വരെ നടക്കുന്ന ഭൂട്ടാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാരോയില്‍ എത്തി. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റ പാരമ്പര്യവും അയല്‍പക്കം ആദ്യം നയത്തിന് ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലും അനുസരിച്ചാണ് സന്ദര്‍ശനം.

പ്രധാനമന്ത്രി മാര്‍ച്ച് 21നും 22നും ഭൂട്ടാന്‍ സന്ദര്‍ശിക്കും

March 22nd, 08:06 am

സന്ദര്‍ശന വേളയില്‍ ഭൂട്ടാന്‍ രാജാവ് ആദരണീയനായ ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഭൂട്ടാന്റെ നാലാമത്തെ രാജാവ് ആദരണീയനായ ജിഗ്മേ സിങ്യേ വാങ്ചുക്കും ഉള്‍പ്പെടുന്ന സദസ്സിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി

April 04th, 06:00 pm

ഭൂട്ടാൻ രാജാവായ ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഊഷ്മളവും ഫലപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ ഞങ്ങളുടെ ഉറ്റ സൗഹൃദവും തുടർച്ചയായുള്ള ഡ്രക് ഗയാൽപോസിന്റെ കാഴ്ചപ്പാടും ആഴത്തിൽ വിലമതിക്കുന്നു.