ഝാരിയ കൽക്കരിപ്പാട മേഖലയിലെ തീപിടുത്തം, മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാനിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

June 25th, 03:14 pm

ഝാരിയ കൽക്കരിപ്പാട മേഖലയിലെ തീപിടുത്തം മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഷ്കരിച്ച ഝാരിയ മാസ്റ്റർ പ്ലാനിന്‌ (JMP) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. പുതുക്കിയ പദ്ധതി നടപ്പിലാക്കുന്നതിനായി ആകെ 5,940.47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തീപിടിത്തവും മണ്ണിടിച്ചിലും കൈകാര്യം ചെയ്യാനും ഏറ്റവും അപകടസാധ്യതയുള്ള ഈ പ്രദേശങ്ങളിൽ നിന്ന് ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതും ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെ ഉറപ്പാക്കും.