പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 28-ന് ഉത്തർപ്രദേശ് സന്ദർശിക്കും

March 26th, 09:52 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 28-ന് ഉത്തർപ്രദേശ് സന്ദർശിക്കും; അന്നേദിവസം രാവിലെ ഏകദേശം 11:30-ന് ഗൗതം ബുദ്ധ നഗറിലെ ജെവാറിലുള്ള നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ കെട്ടിടം അദ്ദേഹം സന്ദർശിച്ച് വിലയിരുത്തും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രധാനമന്ത്രി, അവിടെ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഉത്തർപ്രദേശിലും ഹരിയാനയിലും ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പ‍ർ മുതൽ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമ്മാണത്തിനായുള്ള പുതുക്കിയ ചെലവ് എസ്റ്റിമേറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

March 10th, 04:30 pm

ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലായി ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പ‍ർ മുതൽ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റിയുടെ നിർമ്മാണത്തിനായി 3630.77 കോടി രൂപയുടെ പുതുക്കിയ പദ്ധതിച്ചെലവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.