മനുഷ്യ വിഭവശേഷി വിനിമയത്തിനും സഹകരണത്തിനുമുള്ള ഇന്ത്യ-ജാപ്പാൻ കർമ്മപദ്ധതി
August 29th, 06:54 pm
2025-ലെ ഇന്ത്യാ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ, ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തങ്ങളുടെ പൗരന്മാർക്കിടയിൽ സന്ദർശനങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും കൂടുതൽ ധാരണ വളർത്തേണ്ടതിന്റെ ആവശ്യകതയിലും, കൂടാതെ തങ്ങളുടെ മാനവ വിഭവശേഷിക്ക് പൊതുവായ മൂല്യങ്ങൾ സൃഷ്ടിക്കാനും അതത് ദേശീയ മുൻഗണനകൾക്ക് പരിഹാരം കാണാനും സഹകരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലും യോജിപ്പിലെത്തി.ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ കെയ്‌സായ് ദോയുകായ് പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
March 27th, 08:17 pm
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനായി കെയ്‌സായ് ദോയുകായ് (ജപ്പാൻ അസോസിയേഷൻ ഓഫ് കോർപ്പറേറ്റ് എക്‌സിക്യൂട്ടീവ്‌സ്) ചെയർപേഴ്‌സൺ ശ്രീ തകേഷി നിനാമിയുടെയും 20 വ്യവസായ പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ സ്വീകരിച്ചു.