2026-ലെ ജപ്പാൻ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 19th, 07:13 pm
2026-ലെ ജപ്പാൻ ഓപ്പൺ കിരീടം നേടി ചരിത്രനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയ പ്രമുഖ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം പി വി സിന്ധുവിന്റെ നിശ്ചയദാർഢ്യവും അസാധാരണമായ കായികക്ഷമതയും ദൃശ്യമായെന്നും, കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് അവർ പ്രചോദനമാകുമെന്നും ശ്രീ മോദി പറഞ്ഞു.