ജന്മദിനത്തിൽ തനിക്ക് ലഭിച്ച എണ്ണമറ്റ ജന്മദിനാശംസകൾക്കും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി എല്ലാവർക്കും നന്ദി അറിയിച്ചു

September 17th, 08:27 pm

തന്റെ 75-ാം ജന്മദിനത്തിൽ രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും ഒഴുകിയെത്തിയ എണ്ണമറ്റ ആശംസകൾക്കും, അനുഗ്രഹങ്ങൾക്കും, സ്നേഹ സന്ദേശങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ജനശക്തിയുടെ ഈ സ്നേഹം തന്നെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.