വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 28th, 11:30 am
വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.Rashtra Prerna Sthal gives the message that every step, every effort must be dedicated to nation-building: PM Modi in Lucknow
December 25th, 06:16 pm
PM Modi inaugurated the Rashtra Prerna Sthal in Lucknow, Uttar Pradesh today. He paid respectful homage, offering salutations to Mahamana Malaviya ji, Atal ji, and Maharaja Bijli Pasi. He remarked that Atal ji and Malaviya ji dedicated their lives to safeguarding India’s identity, unity and pride. Quoting lines of Atal ji, the PM emphasized that Rashtra Prerna Sthal gives the message that every step, every effort must be dedicated to nation-building.Prime Minister Shri Narendra Modi inaugurates Rashtra Prerna Sthal in Lucknow, UP
December 25th, 05:23 pm
PM Modi inaugurated the Rashtra Prerna Sthal in Lucknow, Uttar Pradesh today. He paid respectful homage, offering salutations to Mahamana Malaviya ji, Atal ji, and Maharaja Bijli Pasi. He remarked that Atal ji and Malaviya ji dedicated their lives to safeguarding India’s identity, unity and pride. Quoting lines of Atal ji, the PM emphasized that Rashtra Prerna Sthal gives the message that every step, every effort must be dedicated to nation-building.ന്യൂഡൽഹിയിൽ നടന്ന ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 17th, 08:30 pm
ഇന്ത്യൻ ജനാധിപത്യത്തിലെ പത്രപ്രവർത്തനത്തിന്റെയും ആവിഷ്കാരത്തിന്റെയും പൊതു പ്രസ്ഥാനങ്ങളുടെയും ശക്തിക്ക് പുതിയൊരു മാനം നൽകിയ വ്യക്തിത്വത്തെ ആദരിക്കാനാണ് ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടിയത്. ഒരു ദീർഘവീക്ഷണമുള്ളയാൾ, ഒരു സ്ഥാപന നിർമ്മാതാവ്, ഒരു ദേശീയവാദി, ഒരു മാധ്യമ നേതാവ് എന്നീ വിശേഷണങ്ങൾക്ക് ഉടമയായ, രാംനാഥ് ജി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പത്രമായി മാത്രമല്ല, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഒരു ദൗത്യമായിട്ടാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഈ ഗ്രൂപ്പ് ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ താൽപ്പര്യങ്ങളുടെയും ശബ്ദമായി മാറി. അതിനാൽ, 21-ാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തോടെ ഭാരതം മുന്നോട്ട് പോകുമ്പോൾ, രാംനാഥ് ജിയുടെ പ്രതിബദ്ധതയും, അദ്ദേഹത്തിന്റെ പരിശ്രമങ്ങളും, അദ്ദേഹത്തിന്റെ ദർശനവും നമുക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാണ്. ഈ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു, നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.Prime Minister Shri Narendra Modi delivers the sixth Ramnath Goenka Lecture
November 17th, 08:15 pm
PM Modi delivered the sixth Ramnath Goenka Lecture organised by The Indian Express in New Delhi. In his address, the PM highlighted that Ramnath Goenka drew profound inspiration for performing one’s duty from a Bhagavad Gita shloka. He noted that the world today views the Indian Growth Model as a “Model of Hope.” The PM remarked that as India embarks on its development journey, the legacy of Ramnath Goenka becomes even more relevant.Congress kept misleading ex-servicemen with false promises of One Rank One Pension: PM Modi in Aurangabad, Bihar
November 07th, 01:49 pm
Continuing his high-voltage election campaign, PM Modi today addressed a massive public meeting in Aurangabad. He said that Bihar has created history in the very first phase of voting. The PM noted that yesterday’s polling has recorded the highest turnout ever in Bihar, with nearly 65% of voters participating. He remarked that this clearly shows that the people of Bihar themselves have taken the lead in ensuring the return of the NDA government.PM Modi campaigns in Bihar’s Aurangabad and Bhabua
November 07th, 01:45 pm
Continuing his high-voltage election campaign, PM Modi today addressed two massive public meetings in Aurangabad and Bhabua. He said that Bihar has created history in the very first phase of voting. The PM noted that yesterday’s polling recorded the highest turnout ever in the state, with nearly 65% voter participation. He remarked that this clearly shows that the people of Bihar have themselves taken the lead in ensuring the return of the NDA government.Mahagathbandhan is a bundle of lies: PM Modi in Arrah, Bihar
November 02nd, 02:00 pm
Massive crowd attended PM Modi’s public rally in Arrah, Bihar, today. Addressing the gathering, the PM said that when he sees the enthusiasm of the people, the resolve for a Viksit Bihar becomes even stronger. He emphasized that a Viksit Bihar is the foundation of a Viksit Bharat and explained that by a Viksit Bihar, he envisions strong industrial growth in the state and employment opportunities for the youth within Bihar itself.PM Modi addresses large public gatherings in Arrah and Nawada, Bihar
November 02nd, 01:45 pm
Massive crowd attended PM Modi’s rallies in Arrah and Nawada, Bihar, today. Addressing the gathering in Arrah, the PM said that when he sees the enthusiasm of the people, the resolve for a Viksit Bihar becomes even stronger. He emphasized that a Viksit Bihar is the foundation of a Viksit Bharat and explained that by a Viksit Bihar, he envisions strong industrial growth in the state and employment opportunities for the youth within Bihar itself.ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 31st, 07:00 pm
ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
October 31st, 09:00 am
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു
October 31st, 08:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു
August 31st, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സംബന്ധിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായും മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രി സംസാരിച്ചു
August 15th, 12:12 pm
കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹയുമായും മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ളയുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംസാരിച്ചു.ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരോട് പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു; സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി
August 14th, 04:55 pm
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ദുരന്തബാധിതർക്ക് സമയബന്ധിതമായി സഹായം എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകി.We will reduce terrorists to dust, their handlers will face unimaginable punishment: PM Modi in Lok Sabha
July 29th, 05:32 pm
Prime Minister Narendra Modi, speaking in the Lok Sabha during the special discussion on Operation Sindoor, strongly defended the military action taken in response to the April 22 terror attack in Pahalgam. He took sharp aim at the Congress, accusing it of undermining the morale of the armed forces. “India received support from across the world, but it is unfortunate that the Congress could not stand with the bravery of our soldiers,” the Prime Minister said.‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചർച്ചയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു
July 29th, 05:00 pm
പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ കരുത്തുറ്റതും വിജയകരവും നിർണായകവുമായ ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തിന്റെ തുടക്കത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ വിജയങ്ങളുടെ ആഘോഷമായി ഈ സമ്മേളനത്തെ കാണണമെന്നു ബഹുമാന്യരായ എല്ലാ പാർലമെന്റ് അംഗങ്ങളോടും അഭ്യർഥിച്ച അദ്ദേഹം, ഇന്ത്യയുടെ മഹത്വത്തിനുള്ള ആദരമായും സമ്മേളനത്തെ കാണണമെന്ന് ആവശ്യപ്പെട്ടു.ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 17th, 07:47 pm
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഇന്ത്യ-ക്രൊയേഷ്യ പ്രധാനമന്ത്രിമാരുടെ പ്രസ്താവന
June 19th, 06:06 pm
ക്രൊയേഷ്യൻ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂൺ 18 ന് ക്രൊയേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ പ്രഥമ ക്രൊയേഷ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടുന്നതായിരുന്നു.