ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ ദ്വിശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 23rd, 02:12 pm
ഇന്ന് നമ്മളെല്ലാവരും ഒരു സവിശേഷ സന്ദർഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ 200 വർഷങ്ങൾ അതായത് ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഈ വേളയിൽ, പവിത്രമായ ഈ ഉത്സവത്തിൽ പങ്കാളികളാകാൻ കഴിയുന്ന നമ്മളെല്ലാവരെയും സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ഈ പുണ്യവേളയിൽ എല്ലാ സന്ന്യാസിമാരെയും ഞാൻ വണങ്ങുന്നു. ദ്വിശതാബ്ദി മഹോത്സവത്തിൽ ഭഗവാൻ സ്വാമിനാരായണിന്റെ കോടിക്കണക്കിന് അനുയായികളെ ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവത്തെ അഭിസംബോധന ചെയ്തു
January 23rd, 02:00 pm
ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവ വേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ പരാമർശങ്ങൾ പങ്കുവെച്ചു. ഭഗവാൻ സ്വാമിനാരായണന്റെ ശിക്ഷാപത്രിയുടെ 200 വർഷം ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരത്തിന് ഇന്ന് എല്ലാവരും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പുണ്യവേളയിൽ ഭാഗമാകാൻ എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമാണ് ദ്വിശതാബ്ദി ആഘോഷം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പുണ്യ കാലഘട്ടത്തിൽ എല്ലാ സന്യാസിമാരെയും വണങ്ങുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഭഗവാൻ സ്വാമിനാരായണന്റെ ദ്വിശതാബ്ദി ഉത്സവത്തിൽ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.ഹർ ഘർ ജൽ ജില്ല: മധ്യപ്രദേശിലെ ബുർഹാൻപൂരിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
July 22nd, 09:43 pm
രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ലയായതിന് മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പൗരന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും പ്രധാനമന്ത്രി നാളെ സംവദിക്കും
October 01st, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 2 ന് )വീഡിയോ കോൺഫറൻസിംഗ് വഴി ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും/ ഗ്രാമ ജല, ശുചിത്വ സമിതികളുമായും സംവദിക്കും.'ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന
March 22nd, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക ജലദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 'ജല്‍ ശക്തി അഭിയാന്‍:ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു. നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ദേശീയകാഴ്ചപ്പാട് പദ്ധതിയുടെ ആദ്യ പരിപാടിയായ കെന്‍ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രിഗജേന്ദ്ര സിങ് ശെഖാവത്തും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു. മന്ത്രി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണാടക,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ സര്‍പഞ്ചുകളുമായും വാര്‍ഡ് പഞ്ചുകളുമായും പ്രധാനമന്ത്രി സംവദിച്ചു.ലോക ജലദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി 'ജല്‍ ശക്തി അഭിയാന്‍: ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു
March 22nd, 12:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക ജലദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 'ജല്‍ ശക്തി അഭിയാന്‍:ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു. നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ദേശീയകാഴ്ചപ്പാട് പദ്ധതിയുടെ ആദ്യ പരിപാടിയായ കെന്‍ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രിഗജേന്ദ്ര സിങ് ശെഖാവത്തും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു. മന്ത്രി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണാടക,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ സര്‍പഞ്ചുകളുമായും വാര്‍ഡ് പഞ്ചുകളുമായും പ്രധാനമന്ത്രി സംവദിച്ചു.'ജൽ ശക്തി അഭ്യാൻ: ക്യാച്ച് ദ റെയ്ൻ' ക്യാമ്പയിന് മാർച്ച് 22ന് പ്രധാനമന്ത്രി തുടക്കം കുറിക്കും
March 21st, 12:54 pm
ലോക ജല ദിനമായ 2021 മാർച്ച് 22ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ’ കാമ്പയിനു തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പരിപാടി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ, കേന്ദ്ര ജൽശക്തി മന്ത്രിയും മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരും തമ്മിൽ, കെൻ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കാനായുള്ള ചരിത്രപരമായ കരാറിൽ ഒപ്പുവയ്ക്കും. നദീസംയോജനവുമായി ബന്ധപ്പെട്ട് ദേശീയ കാഴ്ചപ്പാടോടെ നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യത്തേതാണിത്.