പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയുടെ ഉദ്ഘാടന വേളയിലും ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിലെ പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന വേളയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

October 11th, 12:30 pm

വേദിയിൽ സന്നിഹിതരായ കേന്ദ്രമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ ജി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുക്കുന്ന രാജീവ് രഞ്ജൻ സിംഗ് ജി, ഭാഗീരഥ് ചൗധരി ജി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യമെമ്പാടുമുള്ള എന്റെ കർഷക സഹോദരീസഹോദരന്മാരേ...

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു

October 11th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന പ്രത്യേക കൃഷി പരിപാടിയിൽ പങ്കെടുത്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു.കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജനയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. പയർവർഗ്ഗ മേഖലയിൽ 11,440 കോടി രൂപയുടെ ആത്മനിർഭരത ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ 5,450 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്കും ​അ‌ദ്ദേഹം തറക്കല്ലിട്ടു.

ലോകനായക് ജയപ്രകാശ് നാരായണന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

October 11th, 08:50 am

ലോകനായക് ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശ്രീ ജെ. പി. നാരായണൻ രാജ്യത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിച്ച മോദി, അദ്ദേഹത്തിന്റെ വ്യക്തിത്വവും ആദര്‍ശങ്ങളും എല്ലാ തലമുറകളുടെയും പ്രചോദനത്തിന്റെ ഉറവിടമായി നിലനില്‍ക്കുമെന്നും പറഞ്ഞു.