​ITBP സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

October 24th, 10:05 pm

ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ITBP) സ്ഥാപകദിനത്ത‌ിൽ, സേനയിലെ എല്ലാ ഹിമവീരർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാഷ്ട്രത്തിനായുള്ള സേവനത്തിൽ സേനയുടെ മാതൃകാപരമായ പ്രവൃത്തിയെ അനുമോദിച്ച്, അവരുടെ ധൈര്യത്തെയും അച്ചടക്കത്തെയും കർത്തവ്യത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. ദുരന്തനിവാരണ-രക്ഷാ ദൗത്യങ്ങളിലെ അവരുടെ അനുകമ്പയെയും​ സന്നദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. അത് അവരുടെ മികച്ച സേവനപാരമ്പര്യത്തെയും മനുഷ്യത്വത്തെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐടിബിപി സ്ഥാപകദിനത്തിൽ ഐടിബിപി ഹിമവീരർക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

October 24th, 10:41 am

ഐടിബിപി സ്ഥാപകദിനത്തിൽ ഐടിബിപി ഹിമവീരർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഐടിബിപിയെ ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി പ്രകീർത്തിച്ചു. പ്രകൃതിദുരന്തങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ജനങ്ങൾക്കിടയിൽ വലിയ അഭിമാനം ഉളവാക്കുന്ന അവരുടെ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.