​ITBP സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

October 24th, 10:05 pm

ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ITBP) സ്ഥാപകദിനത്ത‌ിൽ, സേനയിലെ എല്ലാ ഹിമവീരർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാഷ്ട്രത്തിനായുള്ള സേവനത്തിൽ സേനയുടെ മാതൃകാപരമായ പ്രവൃത്തിയെ അനുമോദിച്ച്, അവരുടെ ധൈര്യത്തെയും അച്ചടക്കത്തെയും കർത്തവ്യത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. ദുരന്തനിവാരണ-രക്ഷാ ദൗത്യങ്ങളിലെ അവരുടെ അനുകമ്പയെയും​ സന്നദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. അത് അവരുടെ മികച്ച സേവനപാരമ്പര്യത്തെയും മനുഷ്യത്വത്തെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

The Indian Navy stands as the guardian of the Indian Ocean: PM Modi says on board the INS Vikrant

October 20th, 10:30 am

In his address to the armed forces personnel on board INS Vikrant, PM Modi extended heartfelt Diwali greetings to the countrymen. He highlighted that, inspired by Chhatrapati Shivaji Maharaj, the Indian Navy has adopted a new flag. Recalling various operations, the PM emphasized that India stands ready to provide humanitarian assistance anywhere in the world. He also noted that over 100 districts have now fully emerged from Maoist terror.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചു

October 20th, 10:00 am

ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു ശ്രീ മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഐടിബിപി സ്ഥാപകദിനത്തിൽ ഐടിബിപി ഹിമവീരർക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

October 24th, 10:41 am

ഐടിബിപി സ്ഥാപകദിനത്തിൽ ഐടിബിപി ഹിമവീരർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഐടിബിപിയെ ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി പ്രകീർത്തിച്ചു. പ്രകൃതിദുരന്തങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ജനങ്ങൾക്കിടയിൽ വലിയ അഭിമാനം ഉളവാക്കുന്ന അവരുടെ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഐടിബിപിയുടെ റെയ്‌സിങ് ഡേയിൽ അവരുടെ അജയ്യമായ ആവേശത്തേയും വീര്യത്തെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

October 24th, 08:58 am

ഐടിബിപിയുടെ റെയ്‌സിങ് ഡേയിൽ ഐടിബിപി ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ദിയോഗര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

April 13th, 08:01 pm

ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, പാര്‍ലമെന്റ് അംഗം ശ്രീ നിഷികാന്ത് ദുബെ ജി, ആഭ്യന്തര സെക്രട്ടറി, കരസേനാ മേധാവി, വ്യോമസേനാ മേധാവി, ഡിജിപി ജാര്‍ഖണ്ഡ്, ഡി ജി എന്‍ഡിആര്‍എഫ്, ഡി ജി ഐടിബിപി, പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, നമ്മളുമായി ബന്ധപ്പെട്ട മുഴുവന്‍ ധീര സൈനികര്‍, കമാന്‍ഡോകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റെല്ലാ സുഹൃത്തുക്കളേ,

ദിയോഖര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമായി പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തി

April 13th, 08:00 pm

കേബിള്‍ കാര്‍ അപകടത്തില്‍പ്പെട്ട ദിയോഖറിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേന ഇന്ത്യന്‍ കരസേന, എന്‍.ഡി.ആര്‍.എഫ് (ദേശീയ ദുരന്ത പ്രതിരോധ സേന) ഐ.ടി.ബി.പി (ഇന്തോ-ടിബറ്റിയന്‍ ബോര്‍ഡര്‍ പോലീസ്), പ്രാദേശിക ഭരണകൂടം, പൗരസമൂഹം എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, പാര്‍ലമെന്റ് അംഗം ശ്രീ നിഷികാന്ത് ദുബെ, ആഭ്യന്തമന്ത്രാലയം (എം.എച്ച്.എ) സെക്രട്ടറി , കരസേനാ മേധാവി, വ്യോമസേനാ മേധാവി, ഡി.ജി (ഡയറക്ടര്‍ ജനറല്‍) എന്‍.ഡി.ആര്‍.എഫ്, ഡി.ജി -ഐ.ടി.ബി.പി എന്നിവറം സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി ഐടിബിപി ഉദ്യോഗസ്ഥരെ അവരുടെ സ്ഥാപക ദിനത്തിൽ അഭിവാദ്യം ചെയ്തു

October 24th, 11:06 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ ഐടിബിപി ജീവനക്കാർക്കും അവരുടെ രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

Time for expansionism is over, this is the era of development: PM Modi

July 03rd, 02:37 pm

PM Narendra Modi visited Nimu, where he interacted with the valorous Jawans. PM Modi paid rich tributes to the martyred soldiers in the Galwan valley. The PM applauded the soldiers and said, Through display of your bravery, a clear message has gone to the world about India’s strength...Your courage is higher than the heights where you are posted today.

PM visits Nimu in Ladakh to interact with Indian troops

July 03rd, 02:35 pm

PM Narendra Modi visited Nimu, where he interacted with the valorous Jawans. PM Modi paid rich tributes to the martyred soldiers in the Galwan valley. The PM applauded the soldiers and said, Through display of your bravery, a clear message has gone to the world about India’s strength...Your courage is higher than the heights where you are posted today.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 7

February 07th, 07:28 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

സിക്കിമില്‍നിന്നും ലഡാക്കില്‍നിന്നും പഠനയാത്രയ്‌ക്കെത്തിയ ഐ.ടി.ബി.പി. വിദ്യാര്‍ഥിസംഘങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു

February 06th, 06:25 pm

ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്ന ഐ.ടി.ബി.പി. പഠനയാത്രസംഘങ്ങളിലെ 53 വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ അനൗദ്യോഗിക സംവാദത്തിനിടെ അഭിവൃദ്ധി നിറഞ്ഞതും അഴിമതിരഹിതവുമായ ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായി യത്‌നിക്കണമെന്നു പ്രധാനമന്ത്രി അവരോട് ആഹ്വാനം ചെയ്തു. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ആരോഗ്യം നിലനിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ യോഗയെക്കുറിച്ചു ചര്‍ച്ച ചെയ്തു.

തങ്ങളുടെ ധൈര്യം കൊണ്ടും മാനുഷിക മൂല്യങ്ങള്‍കൊണ്ടും ഐ.ടി.ബി.പി വേറിട്ടു നില്‍ക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

October 24th, 10:50 am

ഇന്‍ഡോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐ.ടി.ബി.പി) സ്ഥാപകദിനത്തില്‍ ഐ.ടി.ബി.പി കുടുംബത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.