ഇന്ത്യ-കാനഡ നേതാക്കളുടെ സംയുക്ത പ്രസ്താവന
March 02nd, 05:05 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. മാത്രമല്ല 2018-ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. മുതിർന്ന മന്ത്രിമാർ, പ്രവിശ്യാ നേതാക്കൾ, പ്രമുഖ സി.ഇ.ഒമാർ എന്നിവരടങ്ങിയ കനേഡിയൻ ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.India - Israel Joint Statement
February 26th, 07:44 pm
At the invitation of Israeli PM Benjamin Netanyahu, PM Modi paid a state visit to Israel from 25 to 26 February 2026. The two leaders noted the immense progress made in the India-Israel bilateral relationship across perse domains. They agreed to elevate the Strategic Partnership to a new level – ‘A Special Strategic Partnership for Peace, Innovation & Prosperity.’ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2026 ന്റെ സമാപന സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 12th, 06:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, എല്ലാ പാർലമെന്റ് അംഗങ്ങൾ, വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ചലഞ്ചിലെ വിജയികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദേശത്ത് നിന്ന് വന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഇവിടെയെത്തിയ എന്റെ യുവ സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഇവിടെ ഒരു പുതിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. നിങ്ങൾ ക്ഷീണിച്ചില്ലല്ലോ? നിങ്ങൾ രണ്ടു ദിവസമായി പ്രവർത്തനനിരതരായിരുന്നു വീണ്ടും കേൾക്കുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നില്ലേ? എന്തായാലും, പിന്നിലുള്ള എന്റെ സീറ്റിലിരുന്ന്, എനിക്ക് ആവശ്യമുള്ളത്രയും ഞാൻ പറഞ്ഞു കഴിഞ്ഞു. ഞാൻ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ പലരും ജനിച്ചിട്ടുപോലുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 2014 ൽ ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും കുട്ടികളായിരിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായാലും ഇപ്പോൾ പ്രധാനമന്ത്രിയായാലും, യുവതലമുറയിൽ എനിക്ക് എപ്പോഴും വലിയ വിശ്വാസമുണ്ട്. നിങ്ങളുടെ കഴിവിൽ നിന്നും പ്രതിഭയിൽ നിന്നും ഞാൻ എപ്പോഴും ഊർജ്ജം നേടിയിട്ടുണ്ട്. ഇന്ന്, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന്റെ കടിഞ്ഞാൺ നിങ്ങൾ വഹിക്കുന്നതായി ഞാൻ കാണുന്നു.Prime Minister Shri Narendra Modi addresses the Viksit Bharat Young Leaders Dialogue 2026
January 12th, 06:30 pm
In his address at the concluding session of the Viksit Bharat Young Leaders Dialogue 2026, PM Modi underscored the critical role of youth leadership in realising the vision of a developed India. He highlighted key reforms and initiatives such as Startup India, Digital India, Ease of Doing Business, and the simplification of tax and compliance, which accelerated India’s startup revolution. The PM encouraged the youth to move forward with confidence, expressing unwavering faith in their potential.LVM3-M6, ബ്ലൂബേർഡ് ബ്ലോക്ക്-2 എന്നിവയുടെ വിജയകരമായ വിക്ഷേപണത്തിന് ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
December 24th, 10:04 am
LVM3-M6-ന്റെയും ബ്ലൂബേർഡ് ബ്ലോക്ക്-2-ന്റെയും വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിച്ചു. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹവും അമേരിക്കൻ ബഹിരാകാശ പേടകവുമാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണ് ഇതെന്നും ആത്മനിർഭർ ഭാരതത്തിലേക്കുള്ള പരിശ്രമങ്ങളുടെ പ്രതിഫലനമാണെന്നും ശ്രീ മോദി പറഞ്ഞു.ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും സമൂഹത്തെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 18th, 12:32 pm
നിങ്ങളുടെ യുവത്വത്തിന്റെ ആവേശവും ഊർജ്ജവും ഇവിടുത്തെ അന്തരീക്ഷത്തെ ശരിക്കും ഊർജ്ജസ്വലമാക്കിയിരിക്കുന്നു. ഈ ഹാളിൽ ഇരിക്കാൻ കഴിയാത്തവരും അടുത്തുള്ള ഹാളിലെ സ്‌ക്രീനുകളിൽ പരിപാടി തത്സമയം കാണുന്നവരുമായ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇത്രയും ദൂരം വന്നിട്ടും ഹാളിൽ പ്രവേശിക്കാൻ കഴിയാത്തതിൽ അവർക്ക് എങ്ങനെ തോന്നുന്നുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
December 18th, 12:31 pm
മസ്കറ്റിൽ, ഇന്ത്യൻ വംശജരുടെ ഒരു വലിയ സമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ സദസ്സിലുണ്ടായിരുന്നു. രാജ്യത്ത് സ്ഥാപിതമായതിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്.ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി
November 30th, 11:30 am
ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.Skyroot’s Infinity Campus is a reflection of India’s new vision, innovation and the power of our youth: PM Modi
November 27th, 11:01 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.Prime Minister Shri Narendra Modi inaugurates Skyroot’s Infinity Campus in Hyderabad via video conferencing
November 27th, 11:00 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ മലയാള വിവർത്തനം
November 06th, 10:15 am
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, വളരെ നന്ദി. ഇവിടെ വരാൻ കഴിഞ്ഞത് ബഹുമതിയായും സവിശേഷ ഭാഗ്യമായും കരുതുന്നു. ഒരു കാമ്പെയ്‌നിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഈ പെൺകുട്ടികൾ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്, ശരിക്കും അത്ഭുതകരമാണ്. കഴിഞ്ഞ രണ്ട് വർഷമായി, അവർ വളരെയധികം കഠിനാധ്വാനം ചെയ്തു, വളരെയധികം പരിശ്രമിച്ചു. ഓരോ പരിശീലന സെഷനിലും, അവർ പൂർണ്ണ തീവ്രതയോടും ഊർജ്ജസ്വലതയോടും കൂടി കളിച്ചു. അവരുടെ കഠിനാധ്വാനത്തിന് ശരിക്കും ഫലം ലഭിച്ചു എന്ന് ഞാൻ പറയും.2025 ലെ ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ ടീമുമായി പ്രധാനമന്ത്രി സംവദിച്ചു
November 06th, 10:00 am
2025 ലെ ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ വനിതകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ സംവദിച്ചു. 2025 നവംബർ 2 ഞായറാഴ്ച നടന്ന ഫൈനലിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ചു. ദേവ് ദീപാവലിയും ഗുരുപുരാബ് ദിനവും ആഘോഷിക്കുന്ന വേളയിൽ ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, അവിടെ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ആശംസകൾ നേർന്നു.2025 ലെ എമർജിംഗ് സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
November 03rd, 11:00 am
രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജി, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ് അജയ് കുമാർ സൂദ്, നോബൽ സമ്മാന ജേതാവ് സർ ആൻഡ്രെ ഗെയിം, എല്ലാ ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് മേഖലയിലെ ആളുകൾ, ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ!എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 03rd, 10:30 am
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ സ്വാഗതം ചെയ്തു. 2025 ലെ ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വിജയത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ മുഴുവൻ രാജ്യവും ആഹ്ലാദഭരിതരാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോകകപ്പ് വിജയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, വനിതാ ക്രിക്കറ്റ് ടീമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു. രാജ്യം അവരിൽ അഭിമാനിക്കുന്നുവെന്നും അവരുടെ നേട്ടം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03-യുടെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
November 02nd, 07:22 pm
ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03-യുടെ വിജയകരമായ വിക്ഷേപണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ (ഐഎസ്ആർഒ) അഭിനന്ദിച്ചു.62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ ഒക്ടോബർ നാലിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 03rd, 03:54 pm
രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും.ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ
August 29th, 03:59 pm
ഇന്ന്, നമ്മുടെ തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിൽ പുതിയതും സുവർണ്ണവുമായ ഒരു അധ്യായത്തിന് നാം ശക്തമായ അടിത്തറ പാകിയിരിക്കുന്നു. അടുത്ത ദശകത്തിലേക്കുള്ള ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപം, നവീകരണം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി, സാങ്കേതികവിദ്യ, ആരോഗ്യം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം, രാജ്യത്തെ സംസ്ഥാനങ്ങളുമായോ അതിനു താഴെ മറ്റ് ഭരണതലങ്ങളുമായോ ഉള്ള സഹകരണം എന്നിവയിൽ ഞങ്ങളുടെ ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ, ജപ്പാനിൽ നിന്ന് 10 ട്രില്യൺ യെൻ നിക്ഷേപം ഞങ്ങൾ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകും.ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
July 15th, 03:36 pm
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ചരിത്രപ്രധാന ദൗത്യത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ പ്രധാനമന്ത്രി ഇന്ന് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികൻ എന്ന നിലയിൽ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ നേട്ടം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ യാത്രയിലെ ഒരു നിർണായക നിമിഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ പ്രധാനമന്ത്രി വീഡിയോ സംവിധാനം വഴി നടത്തിയ പ്രസംഗം
May 07th, 12:00 pm
2025 ലെ ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. അത് ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനമാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. 1963 ൽ ഒരു ചെറിയ റോക്കറ്റ് വിക്ഷേപിച്ചതു മുതൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെ, നമ്മുടെ യാത്ര ശ്രദ്ധേയമാണ്. നമ്മുടെ റോക്കറ്റുകൾ പേലോഡുകളേക്കാൾ കൂടുതലാണ് വഹിക്കുന്നത്. അവ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണ്. അതിനപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അവ. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ സഹായിച്ചു. ചന്ദ്രയാൻ-2 ചന്ദ്രന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് നൽകി. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ക്രയോജനിക് എഞ്ചിനുകൾ നിർമ്മിച്ചു. ഒരൊറ്റ ദൗത്യത്തിൽ ഞങ്ങൾ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഞങ്ങൾ വിക്ഷേപിച്ചു. ഈ വർഷം, ഞങ്ങൾ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഡോക്ക് ചെയ്തു, ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.