ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി
March 02nd, 07:20 am
മേഖലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.രാജസ്ഥാനിലെ അജ്മീറിൽ, വിവിധ വികസന പ്രവർത്തനങ്ങൾക്കും,എച്ച്പിവി വാക്സിനേഷനായുള്ള രാജ്യവ്യാപക പ്രചാരണത്തിനും തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
February 28th, 12:00 pm
തീർത്ഥരാജാ പുഷ്കറിന്റെയും സാവിത്രി മാതാവിന്റെയും ഈ പുണ്യഭൂമിയിൽ, നിങ്ങളുടെ ഇടയിലേക്ക് വരാനും നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും ഇന്ന് എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വേദിയിൽ നിന്ന് സുരാസുരയിലെ തേജാജി ധാമിനേയും പൃഥ്വിരാജിന്റെ മണ്ണായ അജ്മീറിനെയും ഞാൻ വണങ്ങുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയ്‌നും 17,000 കോടി രൂപയുടെ രാജ്യവ്യാപക വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു
February 28th, 11:30 am
രാജസ്ഥാന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സുർസുരയിലെ തേജാജി ധാമും, ഹൈഫയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇന്നും ഇസ്രയേലിൽ ആദരിക്കപ്പെടുന്നതുമായ മേജർ ദൽപത് സിംഗിന്റെ ധീരതയും ഉൾപ്പെടെയുള്ള ഈ മേഖലയുടെ സാംസ്കാരികവും വീരോചിതവുമായ പാരമ്പര്യത്തിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു.ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 08:30 pm
നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.നെറ്റ്‌വർക്ക് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 27th, 08:00 pm
ഉള്ളിലെ കരുത്ത് എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ സാധ്യതകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.പ്രധാനമന്ത്രി യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിച്ചു
February 26th, 09:02 pm
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിക്കുകയും ഹോളോകോസ്റ്റ് ഇരകൾക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഹാൾ ഓഫ് റിമംബറൻസിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. കാന്റർ ആലപിച്ച എൽ മാലെ റഹാമിം എന്ന ഹൃദയസ്പർശിയായ പാരായണത്താൽ ചടങ്ങ് ശ്രദ്ധേയമായി. ഹോളോകോസ്റ്റ് ഇരകളുടെ ജീവിതകഥകൾ പ്രദർശിപ്പിക്കുന്ന ബുക്ക് ഓഫ് നെയിംസ് ഹാളും പ്രധാനമന്ത്രി സന്ദർശിച്ചു.ഇസ്രയേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
February 26th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 26th, 08:56 pm
ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും സമഗ്രമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിച്ചുകൊണ്ട്, ഉഭയകക്ഷി ബന്ധത്തെ സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെ താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന യോജിപ്പിന്റെയും, സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള പങ്കിട്ട കാഴ്ചപ്പാടിന്റെയും പ്രതീകമാണ് ഈ പദവി ഉയർത്തൽ.ഇന്ത്യ - ഇസ്രായേൽ സംയുക്ത പ്രസ്താവന
February 26th, 07:44 pm
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഊഷ്മളതയും, സൗഹാർദ്ദവും, ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തവും അംഗീകരിച്ചുകൊണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിച്ചു. മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു പുതിയ യുഗത്തിന് അടിത്തറ പാകിയ 2017-ലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രായേൽ സന്ദർശനവും 2018-ലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനവും അനുസ്മരിച്ചുകൊണ്ട്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, സൈബർ, കൃഷി, ജല മാനേജ്മെന്റ്, ആരോഗ്യം, സംരംഭകത്വം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിട്ടുള്ള വലിയ പുരോഗതി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി മോദിയും തന്ത്രപരമായ പങ്കാളിത്തത്തെ - 'സമാധാനം, നവീകരണം, അഭിവൃദ്ധി എന്നിവയ്ക്കുള്ള ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തെ' - പുതിയൊരു തലത്തിലേക്ക് ഉയർത്താൻ സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
February 26th, 07:41 pm
ഭൗമഭൗതിക പര്യവേക്ഷണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ.
February 26th, 03:30 pm
എനിക്കും ഇന്ത്യൻ പ്രതിനിധി സംഘത്തിനും നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നെതന്യാഹുവിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു.ജറുസലേമിലെ ടെക് പ്രദർശനം സന്ദർശിച്ച് പ്രധാനമന്ത്രി
February 26th, 10:37 am
2026 ഫെബ്രുവരി 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വിവിധ മേഖലകളിലെ അത്യാധുനിക ഇസ്രയേലി നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം സന്ദർശിച്ചു. അഗ്രി-ടെക്, വാട്ടർ-ടെക്, ക്ലൈമറ്റ്-ടെക്, ഹെൽത്ത്-ബയോടെക്, സ്മാർട്ട് മൊബിലിറ്റി, എ.ഐ, സൈബർ സുരക്ഷ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു.നെസെറ്റിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
February 25th, 08:20 pm
ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 25th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.പ്രധാനമന്ത്രി മോദി ഇസ്രായേലിലെ ടെൽ അവീവിൽ എത്തി ചേർന്നു
February 25th, 04:43 pm
പ്രധാനമന്ത്രി മോദി അൽപ്പം മുമ്പ് ഇസ്രായേലിൽ എത്തി ചേർന്നു . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിക്കും. പ്രധാനമന്ത്രി നെതന്യാഹു അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും വിമാനത്താവളത്തിൽ ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു.ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 25th, 08:28 am
എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഞാൻ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും.പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം
February 24th, 05:34 pm
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25-26 തീയതികളിൽ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമായിരിക്കും ഇത്.ഇസ്രായേൽ പ്രധാനമന്ത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു
January 07th, 03:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് ടെലിഫോണിൽ വിളിച്ചു സംസാരിച്ചു.പ്രധാനമന്ത്രി ശ്രീ മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി
December 10th, 07:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.ഇസ്രായേൽ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളും ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ച് പ്രധാനമന്ത്രി
October 21st, 11:23 am
ഇസ്രായേൽ പ്രധാനമന്ത്രിക്ക് ഇന്ന് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദം വീണ്ടും ഉറപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയംഗമമായ ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ചു.