
പ്രധാനമന്ത്രി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും
April 09th, 09:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും. പകൽ പതിനൊന്നോടെ വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, 3880 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.