ഫിൻലാൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 05th, 11:55 am
ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷാവസ്ഥ നേരിടുന്നത് തുടരുകയാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിൽ, ലോകത്തിലെ രണ്ട് പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു സുവർണ്ണ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ വളരുന്ന സഹകരണം ആഗോള സ്ഥിരതയ്ക്കും വികസനത്തിനും പങ്കാളിത്ത സമൃദ്ധിക്കും പുതിയ കരുത്ത് പകരുന്നു.ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി
November 30th, 11:30 am
ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.ഗോവയിൽ നടന്ന അയൺമാൻ 70.3 പോലെയുള്ള പരിപാടികളിലെ യുവാക്കളുടെ വർധിച്ച പങ്കാളിത്തത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
November 09th, 10:00 pm
ഗോവയിൽ ഇന്ന് നടന്ന അയൺമാൻ 70.3 പോലെയുള്ള പരിപാടികളിലെ യുവാക്കളുടെ വർധിച്ച പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇത്തരം പരിപാടികൾ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് സംഭാവന നൽകുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. നമ്മുടെ പാർട്ടിയിലെ യുവ സഹപ്രവർത്തകരായ അണ്ണാമലൈയും തേജസ്വി സൂര്യയും അയൺമാൻ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നുവെന്നതിൽ അതിയായ സന്തോഷമുണ്ട്, ശ്രീ മോദി പറഞ്ഞു.