Mr. Andy Jassy meets the Prime Minister

June 25th, 02:30 pm

PM Modi met Amazon CEO Andy Jassy in Delhi. In a post on X, the PM described the meeting as great, adding that Amazon's record $48 billion investment in India shows the growing interest across the world in investing in India.

The restoration of Bengal's glory has begun: PM Modi in Tarakeswar during Paschimbanga Divas

June 20th, 05:13 pm

At Paschimbanga Divas in Hooghly, PM Modi extended his greetings to the people and launched development projects across key sectors. He also released the 23rd PM-KISAN instalment worth over ₹18,880 crore for more than 9.44 crore farmers. He paid tribute to Dr. Syama Prasad Mookerjee and highlighted Eastern India’s development under Mission Purvodaya.

Prime Minister Shri Narendra Modi participates in Paschimbanga Divas celebrations in Hooghly, West Bengal

June 20th, 05:00 pm

At Paschimbanga Divas in Hooghly, PM Modi extended his greetings to the people and launched development projects across key sectors. He also released the 23rd PM-KISAN instalment worth over ₹18,880 crore for more than 9.44 crore farmers. He paid tribute to Dr. Syama Prasad Mookerjee and highlighted Eastern India’s development under Mission Purvodaya.

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

June 19th, 05:15 pm

എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.

പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു

June 19th, 05:00 pm

പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.

ഇന്ത്യയിലെ വർധിച്ചുവരുന്ന ആഗോള ഇടപെടലുകളും നിക്ഷേപങ്ങളും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

June 19th, 02:05 pm

മെച്ചപ്പെട്ട ഭൂമിക്കായി സംഭാവന നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉയർത്തിക്കാട്ടി. ലോകം പ്രതീക്ഷയോടും ആവേശത്തോടും കൂടിയാണ് ഇന്ത്യയുമായി ഇടപഴകുന്നതെന്നും ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 18th, 11:41 pm

ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.

പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

June 18th, 09:30 pm

2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു

June 17th, 10:03 pm

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ 2026 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ജി-7 ഉച്ചകോടിക്കിടെ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച

June 17th, 06:43 pm

ഇവിയാനിൽ ജി-7 ഉച്ചകോടിയ്ക്ക് അനുബന്ധമായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

ജി7 ഉച്ചകോടിയുടെ ഭാഗമായി എവിയാനിൽ വെച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

June 17th, 05:34 pm

ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

ജി-7 ഉച്ചകോടിയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

June 17th, 12:38 am

ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. 2026-ൽ ഇരു നേതാക്കളും തമ്മിലുള്ള ഈ മൂന്നാമത്തെ കൂടിക്കാഴ്ച, ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

June 15th, 11:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രാറ്റിസ്ലാവയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി.

​പ്രധാനമന്ത്രി സ്ലൊവാക്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 15th, 05:40 pm

ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണവും ‌ഒരുക്കിയിരുന്നു.​

ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന

June 15th, 05:32 pm

സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.

നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം

June 14th, 09:32 pm

ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്‌മാപ്പ് 2030-ന് അംഗീകാരം നൽകൽ

ഫ്രഞ്ച് പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി

June 14th, 08:37 pm

ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ മികച്ച വളർച്ചയിലും ആഴത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുകയും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്ര, ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. സിവിൽ ആണവോർജ്ജ മേഖലയിൽ ഇന്ത്യയുടെ SHANTI നിയമം ചെറുകിട, നൂതന മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ വിലയിരുത്തി.

​ഫ്രാൻസ്-സ്ലൊവാക്യ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

June 13th, 10:03 am

ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.

PM chairs 11th Governing Council Meeting of NITI Aayog

June 11th, 08:09 pm

While addressing the 11th Governing Council Meeting of NITI Aayog, PM Modi called for collective efforts by States and the Centre to achieve Viksit Bharat@2047. He also highlighted the importance of youth empowerment, women-led development, AI-driven growth, MSMEs, defence manufacturing and inclusive human development across the country.

From waste to wealth: PM Modi showcases Surat’s green development model

June 05th, 04:30 pm

At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.