ഫ്രാൻസ്, യുഎസ്എ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

February 10th, 12:00 pm

പ്രസിഡന്റ് മാക്രോണിന്റെ ക്ഷണപ്രകാരം ഫെബ്രുവരി 10 മുതൽ 12 വരെ ഞാൻ ഫ്രാൻസ് സന്ദർശിക്കുകയാണ്. പാരീസിൽ, ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും സമ്മേളനമായ AI ആക്ഷൻ ഉച്ചകോടിയിൽ ഞാൻ സഹ-അധ്യക്ഷത വഹിക്കുന്നതിനായി ഉറ്റു നോക്കുന്നു. അവിടെ നവീകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള സഹകരണ സമീപനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഞങ്ങൾ പരസ്പരം കൈമാറും.