Today, every type of industry is expanding on the soil of Gujarat: PM Modi in Ahmedabad
August 25th, 06:42 pm
PM Modi launched development works worth ₹5,400 crore in Ahmedabad, Gujarat. He remarked that Gujarat is the land of two Mohans—Dwarkadhish Shri Krishna and Pujya Bapu of Sabarmati. Emphasizing the government’s commitment to empowering both the neo-middle class and the traditional middle class, he appealed to citizens to choose Made in India products for their purchases, gifts, and decorations this festive season.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
August 25th, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. ഗണേശോത്സവത്തിന്റെ ആവേശത്താൽ രാജ്യമാകെ മുഴുകിയിരിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗണപതി ബപ്പയുടെ അനുഗ്രഹത്താൽ, ഗുജറാത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വികസനപദ്ധതികളുടെ ശുഭകരമായ തുടക്കമാണ് ഇന്ന് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി പദ്ധതികൾ ജനങ്ങളുടെ കാൽക്കൽ സമർപ്പിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചുവെന്നും ഈ വികസനസംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.പതിനെട്ടാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതിക ഒളിമ്പ്യാഡിനായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം
August 12th, 04:34 pm
64 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം മിന്നും താരങ്ങളുമായി സംസാരിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണ്. 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതിക ഒളിമ്പ്യാഡിനായി ഇന്ത്യയിലേക്ക് ഞാൻ നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്ത്യയിൽ പാരമ്പര്യം നൂതനാശയങ്ങളുമായി ഒന്നുചേരുന്നു, ആത്മീയത ശാസ്ത്രത്തെ സന്ധിക്കുന്നു, ജിജ്ഞാസ സർഗ്ഗാത്മകതയെ കണ്ടുമുട്ടുന്നു. നൂറ്റാണ്ടുകളായി, ഇന്ത്യക്കാർ ആകാശം നിരീക്ഷിക്കുകയും ആഴമേറിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അഞ്ചാം നൂറ്റാണ്ടിൽ, ആര്യഭട്ട പൂജ്യം കണ്ടുപിടിച്ചു. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്ന് ആദ്യമായി പറഞ്ഞതും അദ്ദേഹമാണ്. അക്ഷരാർത്ഥത്തിൽ, അദ്ദേഹം പൂജ്യത്തിൽ നിന്ന് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ചു!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര-ജ്യോതിർഭൗതിക ഒളിമ്പ്യാഡിനെ അഭിസംബോധന ചെയ്തു
August 12th, 04:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര-ജ്യോതിർഭൗതിക ഒളിമ്പ്യാഡിനെ അഭിസംബോധന ചെയ്തു. ഈ അവസരത്തിൽ, ഒളിമ്പ്യാഡിൽ പങ്കെടുക്കാനായി 64 രാജ്യങ്ങളിൽനിന്നെത്തിയ 300-ലധികംപേരുമായി സംവദിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. അവരെ അന്താരാഷ്ട്ര ഒളിമ്പ്യാഡിനായി ഇന്ത്യയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. “ഇന്ത്യയിൽ, പാരമ്പര്യം നൂതനത്വവുമായും, ആത്മീയത ശാസ്ത്രവുമായും, ജിജ്ഞാസ സർഗാത്മകതയുമായും ഒന്നുചേരുന്നു. നൂറ്റാണ്ടുകളായി, ഇന്ത്യക്കാർ ആകാശം നിരീക്ഷിക്കുകയും വലിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവരുന്നു”- ശ്രീ മോദി പറഞ്ഞു. അഞ്ചാം നൂറ്റാണ്ടിൽ പൂജ്യം കണ്ടുപിടിച്ചതും ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്ന് ആദ്യമായി പ്രസ്താവിച്ചതുമായ ആര്യഭട്ടന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. “അക്ഷരാർത്ഥത്തിൽ, അദ്ദേഹം പൂജ്യത്തിൽനിന്നാരംഭിച്ചു ചരിത്രം സൃഷ്ടിച്ചു!” - പ്രധാനമന്ത്രി പറഞ്ഞു.2025 ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
July 21st, 10:30 am
വർഷകാലം പുതുമയെയും സൃഷ്ടിയെയും പ്രതീകപ്പെടുത്തുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള കാലാവസ്ഥ അനുകൂലമായി പുരോഗമിക്കുന്നു, കൃഷിക്ക് ഗുണകരമായ ഒരു കാലാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ഉണ്ട്. നമ്മുടെ കർഷകരുടെ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയിലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും, എല്ലാ വീട്ടിലെയും സമ്പദ്‌വ്യവസ്ഥയിലും മഴ നിർണായക പങ്ക് വഹിക്കുന്നു. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രേഖപ്പെടുത്തിയതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ വർഷത്തെ ജലസംഭരണം, ഇത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും.വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന
July 21st, 09:54 am
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിൽ, ഭയാനകമായ പഹൽഗാം കൂട്ടക്കൊലയെക്കുറിച്ച് പരാമർശിക്കുകയും പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടുന്നതിൽ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകീകൃത ശബ്ദത്തെ പ്രശംസിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ, പ്രത്യേകിച്ച് യുപിഐയുടെ ആഗോള അംഗീകാരവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നക്സലിസവും മാവോയിസവും ക്ഷയിച്ചുവരികയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
July 15th, 03:36 pm
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ചരിത്രപ്രധാന ദൗത്യത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ പ്രധാനമന്ത്രി ഇന്ന് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികൻ എന്ന നിലയിൽ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ നേട്ടം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ യാത്രയിലെ ഒരു നിർണായക നിമിഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
June 28th, 08:24 pm
ഇന്ന് നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിൽ നിന്ന്, ഭാരതഭൂമിയിൽ നിന്ന് വളരെ അകലെയാണ്, പക്ഷേ നിങ്ങൾ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്താണ്. നിങ്ങളുടെ പേരിൽ ഒരു ശുഭസൂചനയുണ്ട്, നിങ്ങളുടെ യാത്ര ഒരു പുതിയ യുഗത്തിന്റെ തുടക്കവുമാണ്. ഈ സമയത്ത്, നാം രണ്ടുപേരും സംസാരിക്കുന്നു, പക്ഷേ 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും എന്നോടൊപ്പമുണ്ട്. എന്റെ ശബ്ദം എല്ലാ ഇന്ത്യക്കാരുടെയും ആവേശവും ഉത്സാഹവും പ്രതിഫലിപ്പിക്കുന്നു. ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഞാൻ അധികം സമയമെടുക്കുന്നില്ല, അതിനാൽ ആദ്യം എന്നോട് പറയൂ, അവിടെ എല്ലാം ശരിയാണോ? നിങ്ങൾക്ക് സുഖമാണോ?പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി
June 28th, 08:22 pm
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ശുഭാംശു ശുക്ല നിലവിൽ മാതൃരാജ്യമായ ഇന്ത്യയിൽനിന്ന് ഏറ്റവും അകലെയാണെങ്കിലും, അദ്ദേഹം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശുഭാംശുവിന്റെ പേരിൽത്തന്നെ ശുഭം എന്നതുണ്ടെന്നും അദ്ദേഹത്തിന്റെ യാത്ര പുതിയ യുഗത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണമാണിതെങ്കിലും, 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും ആവേശവും ഉൾക്കൊള്ളുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ശുഭാംശുവിനോട് സംസാരിച്ച ശബ്ദത്തിൽ രാജ്യത്തിന്റെയാകെ ആവേശവും അഭിമാനവും നിറയുന്നുണ്ടെന്നും ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ശുഭാംശുവിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുഭാംശുവിന്റെ ക്ഷേമത്തെക്കുറിച്ചും ബഹിരാകാശ നിലയത്തിലെ സാഹചര്യം സുഖകരമാണോ എന്നും ശ്രീ മോദി ആരാഞ്ഞു.ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ വഹിച്ചുള്ള ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
June 25th, 01:30 pm
ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ പോകുന്ന ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്കും ശ്രീ മോദി ആശംസകൾ നേർന്നു.