ഗുജറാത്തിലെ വഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
May 05th, 06:50 pm
ഗുജറാത്തിലെ വഡിനാർ മേഖലയിൽ അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. ദേശീയതലത്തിൽ കപ്പൽ അറ്റകുറ്റപ്പണി മേഖലയുടെ വലിയൊരു വിപുലീകരണത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. 1,570 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തോടെ ദീൻദയാൽ പോർട്ട് അതോറിറ്റിയും (DPA) കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പ്രധാനമന്ത്രി ജനുവരി 16നും 17നും ആന്ധ്രാപ്രദേശും കേരളവും സന്ദർശിക്കും
January 14th, 09:36 pm
ജനുവരി 16 ന് ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ ലെപ്കാശിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. ഉച്ചകഴിഞ്ഞ് 3.30നു പ്രധാനമന്ത്രി ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ കസ്റ്റംസ് - പരോക്ഷനികുതി - നർക്കോട്ടിക്സ് ദേശീയ അക്കാദമിയുടെ (National Academy of Customs, Indirect Taxes & Narcotics - NACIN) പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റവന്യൂ സർവീസിലെ (കസ്റ്റംസ് - പരോക്ഷനികുതി) 74, 75 ബാച്ചുകളിലെ ഓഫീസർ ട്രെയിനികളുമായും ഭൂട്ടാനിലെ റോയൽ സിവിൽ സർവീസിലെ ഓഫീസർ ട്രെയിനികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.