ഇന്ത്യ-ഫിജി സംയുക്ത പ്രസ്താവന: പരസ്പര സ്നേഹത്തിലൂന്നിയ സൗഹൃദ മനോഭാവത്തിലുള്ള പങ്കാളിത്തം

August 25th, 01:52 pm

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിജി റിപ്പബ്ലിക്കിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. സിതിവേനി റബുക 2025 ഓഗസ്റ്റ് 24 മുതൽ 26 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് ശ്രീ റബുക ഇന്ത്യ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ പത്നി, ആരോഗ്യ-വൈദ്യ സേവന മന്ത്രി ബഹു ശ്രീ. അന്റോണിയോ ലാലബലാവുവും ഫിജി റിപ്പബ്ലിക് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പം ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്.