അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ പ്രദർശന മേളയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
January 04th, 04:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ പ്രദർശന മേളയുടെ ദൃശ്യങ്ങൾ പങ്കുവെച്ചു. ഈ മേളയുമായി തനിക്ക് ശക്തമായ അടുപ്പമുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, താൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് കൂടുതൽ വിപുലമായത് എന്ന് അഭിപ്രായപ്പെട്ടു .ഇത്തരം മേളകൾ പ്രകൃതിയുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുകയും സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം പ്രചോദിപ്പിക്കുകയും ചെയ്യുന്നതായി ശ്രീ മോദി കൂട്ടിച്ചേർത്തു.