അന്താരാഷ്ട്ര ചീറ്റാ ദിനത്തിൽ വന്യജീവിസ്നേഹികളായ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
December 04th, 09:43 am
അന്താരാഷ്ട്ര ചീറ്റാ ദിനമായ ഇന്ന് ചീറ്റകളെ സംരക്ഷിക്കാൻ വേണ്ടി സമർപ്പിതരായ എല്ലാ വന്യജീവിസ്നേഹികൾക്കും സംരക്ഷകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഈ ശ്രേഷ്ഠമായ മൃഗത്തെ സംരക്ഷിക്കുക, അവയ്ക്ക് നല്ല രീതിയിൽ വളരാൻ കഴിയുന്ന ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൂന്ന് വർഷം മുമ്പ് നമ്മുടെ ഗവൺമെന്റ് പ്രോജക്റ്റ് ചീറ്റ ആരംഭിച്ചത്. നഷ്ടപ്പെട്ട പാരിസ്ഥിതിക പൈതൃകം പുനരുജ്ജീവിപ്പിക്കാനും നമ്മുടെ ജൈവവൈവിധ്യം ശക്തിപ്പെടുത്താനുമുള്ള ഒരു പരിശ്രമം കൂടിയായിരുന്നു അത്, ശ്രീ മോദി പറഞ്ഞു.