പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, എത്യോപ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി
December 17th, 12:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ നാഷണൽ പാലസിൽ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രധാനമന്ത്രി ആദരണീയനായ ഡോ. അബി അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.പ്രധാനമന്ത്രി ജി20 ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി ജൊഹാന്നസ്ബർഗിൽ കൂടിക്കാഴ്ച നടത്തി
November 23rd, 02:18 pm
ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധങ്ങൾക്ക് അടിവരയിടുന്ന ചരിത്രപരമായ ബന്ധങ്ങൾ അനുസ്മരിച്ച്, ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങൾ അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, നൈപുണ്യവികസനം, ഖനനം, യുവജനവിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ സഹകരണ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, നിർണായക ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ നേതാക്കൾ സ്വാഗതം ചെയ്തു. അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഖനനം, സ്റ്റാർട്ടപ്പ് മേഖലകൾ എന്നിവയിൽ പരസ്പരനിക്ഷേപം സുഗമമാക്കാൻ ഇരുവരും ധാരണയായി. ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്കു പുനരധിവസിപ്പിച്ചതിന് പ്രസിഡന്റ് റമഫോസയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.നമീബിയ ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 09th, 08:14 pm
നിങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കാൻ എന്നെ അനുവദിക്കണം. ഈ മഹത്തായ രാഷ്ട്രത്തെ സേവിക്കാൻ ജനങ്ങൾ നിങ്ങൾക്ക് ജനവിധി നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ, നിങ്ങൾക്കറിയാവുന്നതുപോലെ, അത് ഒരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ വിജയിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.Prime Minister addresses the Namibian Parliament
July 09th, 08:00 pm
PM Modi addressed the Parliament of Namibia and expressed gratitude to the people of Namibia for conferring upon him their highest national honour. Recalling the historic ties and shared struggle for freedom between the two nations, he paid tribute to Dr. Sam Nujoma, the founding father of Namibia. He also called for enhanced people-to-people exchanges between the two countries.17-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പരിസ്ഥിതി, സി ഒ പി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 07th, 11:38 pm
പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഒരു സെഷനിൽ പ്രധാനമന്ത്രി ഇന്ന് പ്രസംഗിച്ചു. സെഷനിൽ ബ്രിക്‌സ് അംഗങ്ങൾ, പങ്കാളി രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ ഭാവിക്കായി ഇത്രയും സുപ്രധാന വിഷയങ്ങളിൽ സെഷൻ സംഘടിപ്പിച്ചതിന് അദ്ദേഹം ബ്രസീലിനോട് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം എന്നത്, ഊർജ്ജ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം മാത്രമല്ല, ജീവിതത്തിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കാലാവസ്ഥാ നീതിയെ ഒരു ധാർമ്മിക ഉത്തരവാദിത്തമായിട്ടാണ് സമീപിച്ചതെന്ന് അദ്ദേഹം അടിവരയിട്ടു, അത് നിറവേറ്റേണ്ടതുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ്, മിഷൻ ലൈഫ്, ഏക് പേഡ് മാ കേ നാം തുടങ്ങിയ ജനപക്ഷ, ഭൂമിക്ക് അനുകൂലമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 07th, 11:13 pm
ബ്രസീലിന്റെ അധ്യക്ഷതയിൽ പരിസ്ഥിതി, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾക്ക് ബ്രിക്‌സ് ഉയർന്ന മുൻഗണന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, മാനവരാശിയുടെ ശോഭനമായ ഭാവിക്ക് വളരെ പ്രധാനമാണ്.ഘാന റിപ്പബ്ലിക്കിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 03rd, 03:45 pm
ജനാധിപത്യത്തിന്റെയും അന്തസ്സിന്റെയും പ്രതിരോധശേഷിയുടെയും ആത്മാവ് പ്രസരിപ്പിക്കുന്ന ഒരു നാടായ ഘാനയിൽ ആയിരിക്കുക എന്നത് ഒരു ബഹുമതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ, 1.4 ബില്യൺ ഇന്ത്യക്കാരുടെ സൗമനസ്യവും ആശംസകളും ഞാൻ എന്നോടൊപ്പം കൊണ്ടുവന്നിരിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
July 03rd, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഘാന പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. പാർലമെന്റ് സ്പീക്കർ ആൽബൻ കിങ്സ്ഫോഡ് സുമാന ബാഗ്‌ബിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളിലെയും പാർലമെന്റംഗങ്ങൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യ-ഘാന ബന്ധത്തിലെ സുപ്രധാന നിമിഷമായി ഈ പ്രസംഗം മാറി. ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്ന പരസ്പരബഹുമാനത്തെയും പൊതുവായ ജനാധിപത്യമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.അംഗോള പ്രസിഡന്റിനൊപ്പം നടത്തിയ മാധ്യമപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം (മെയ് 03, 2025)
May 03rd, 01:00 pm
അംഗോള പ്രസിഡന്റിനൊപ്പം നടത്തിയ മാധ്യമപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം (മെയ് 03, 2025)നൈജീരിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ഔദ്യോഗിക ചർച്ച നടത്തി
November 17th, 06:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 17നും 18നും നൈജീരിയയിൽ ഔദ്യോഗികസന്ദർശനത്തിലാണ്. അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി, ഇന്ന് അബൂജയിൽ ഔദ്യോഗിക ചർച്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രിക്ക് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകി.ലോക സിംഹ ദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
August 10th, 09:03 am
ലോക സിംഹ ദിനത്തില്‍ സിംഹ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയന്‍സ് രൂപീകരിക്കുന്നതിനു 2024 ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് ശ്രീ മോദി എടുത്തുപറഞ്ഞു; അത് 'ബിഗ് ക്യാറ്റ് വിഭാഗത്തെ ' സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്ന തീരുമാനമായിരുന്നു. ലോകമെമ്പാടുനിന്നും ലഭിച്ച പ്രോത്സാഹജനകമായ പ്രതികരണത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ) സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
February 29th, 04:31 pm
2023-24 മുതൽ 2027-28 വരെയുള്ള അഞ്ച് വർഷത്തേക്ക് 150 കോടി രൂപയുടെ ഒറ്റത്തവണ ബജറ്റ് പിന്തുണയോടെ ഇന്ത്യ ആസ്ഥാനമായി ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐ ബി സി എ) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.കെനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
December 05th, 01:33 pm
ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.ടാൻസാനിയ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
October 09th, 12:00 pm
ടാൻസാനിയയുടെ പ്രസിഡന്റെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. എന്നാൽ അവർ ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു.15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
August 23rd, 03:30 pm
പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മഹത്തായ സംഘാടനത്തിനും ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തിനും ഞാൻ ഒരിക്കൽ കൂടി എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് റമാഫോസയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍ ഇന്ത്യ വഴി കാണിച്ചു; മിഷൻ ലൈഫ് (പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി) സംരംഭത്തിനു തുടക്കംകുറിച്ചു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 15th, 05:08 pm
'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയമാണ് ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവച്ചതെന്നും ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചരിത്രപരമായ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍, നാം വഴി കാണിച്ചുവെന്നും പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 'മിഷന്‍ ലൈഫ്' സംരംഭം ആരംഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.2023 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
June 05th, 03:00 pm
ലോക പരിസ്ഥിതി ദിനത്തിൽ നിങ്ങൾക്കും നമ്മുടെ രാജ്യത്തിനും ലോകത്തിനും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ആഗോള സംരംഭത്തിന് വളരെ മുമ്പുതന്നെ, കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ വിഷയത്തിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2018-ൽ തന്നെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ ഇന്ത്യ രണ്ട് തലങ്ങളിൽ നടപടി ആരംഭിച്ചിരുന്നു. ഒരു വശത്ത്, ഞങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തി, മറുവശത്ത്, ഞങ്ങൾ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നിർബന്ധമാക്കി. തൽഫലമായി, ഇന്ത്യയിൽ ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജിംഗ് ഇപ്പോൾ നിർബന്ധിതമായി പുനരുപയോഗം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മൊത്തം വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനവും ഇതാണ്. ഇന്ന്, ഏകദേശം 10,000 നിർമ്മാതാക്കളും ഇറക്കുമതിക്കാരും ബ്രാൻഡ് ഉടമകളും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുക്കുന്നു.ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട യോഗത്തെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
June 05th, 02:29 pm
ലോക പരിസ്ഥിതി ദിനത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാനുള്ള യജ്ഞം എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ ദിശയിൽ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. 2018-ൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി ഇന്ത്യ രണ്ട് തലങ്ങളിൽ പ്രവർത്തനം തുടങ്ങിയെന്ന് ശ്രീ മോദി പറഞ്ഞു. “ഒരുവശത്ത്, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഞങ്ങൾ നിരോധിച്ചു. മറുവശത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്കരണം നിർബന്ധമാക്കി” - അദ്ദേഹം പറഞ്ഞു. പറഞ്ഞു. ഇതിനാൽ, ഇന്ത്യയിൽ വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനം വരുന്ന ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജുകൾ നിർബന്ധിത പുനഃചംക്രമണത്തിനു വിധേയമാക്കി. ഏകദേശം പതിനായിരത്തോളം ഉൽപ്പാദകരും ഇറക്കുമതിക്കാരും ബ്രാൻഡുകളും ഇന്ന് അതിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.