ഐ‌എൻ‌എസ്‌വി കൗണ്ഡിന്യ ക്രൂവിന് പ്രധാനമന്ത്രിയുടെ പുതുവത്സരാശംസകൾ

December 31st, 11:30 pm

സമുദ്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഐഎൻഎസ്‌വി കൗണ്ഡിന്യ (INSV Kaundinya) സംഘം അയച്ചുനൽകിയ ചിത്രം ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. സംഘത്തിന്റെ ആവേശത്തെ പ്രശംസിച്ച അദ്ദേഹം, രാജ്യം 2026-ലേക്ക് കടക്കാനൊരുങ്ങുമ്പോൾ അവർക്ക് ഹൃദയംഗമമായ പുതുവത്സരാശംസകൾ നേരുകയും ചെയ്തു.

പുരാതന ഇന്ത്യൻ തുന്നൽ കപ്പൽ നിർമ്മാണ വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഐ.എൻ.എസ്.വി കൗണ്ടിന്യയുടെ, പോർബന്ദറിൽ നിന്നും ഒമാനിലെ മസ്കറ്റിലേക്കുള്ള കന്നി യാത്രയെ പ്രധാനമന്ത്രി പ്രശംസിച്ചു

December 29th, 05:57 pm

പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കറ്റിലേയ്ക്ക് കന്നി യാത്ര ആരംഭിച്ച ഐ.എൻ.എസ്.വി കൗണ്ടിന്യ രൂപകല്പന ചെയ്തവർക്കും, കരകൗശല വിദഗ്ധർക്കും, കപ്പൽ നിർമ്മാതാക്കൾക്കും, ഇന്ത്യൻ നാവികസേനയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ഭാരതത്തിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യത്തെ വിളിച്ചോതുന്ന, പുരാതന ഇന്ത്യൻ തുന്നൽ കപ്പൽ നിർമ്മാണ വിദ്യ ഉപയോഗിച്ചാണ് ഐ.എൻ.എസ്.വി കൗണ്ടിന്യ നിർമ്മിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഗൾഫ് മേഖലയുമായും അതിനപ്പുറവുമുള്ള നമ്മുടെ ചരിത്രപരമായ ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന ഈ യാത്രയിൽ, കപ്പലിലെ ജീവനക്കാർക്ക് സുരക്ഷിതവും അവിസ്മരണീയവുമായ യാത്ര ആശംസിക്കുന്നു, ശ്രീ മോദി പറഞ്ഞു.